
കൊച്ചി: വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ & സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ കൃഷ്ണകുമാറിന് അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ റിസർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം.
സ്വിറ്റ്സർലൻഡിലെ ഡാവോസ് ആസ്ഥാനമായ അന്താരാഷ്ട്ര സ്പൈൻ സർജന്മാരുടെ സംഘടനയായ എ.ഒ. സ്പൈൻ ഇൻറർനാഷണലിലെ( AO Spine International ) ഡിഫോമിറ്റി നോളജ് ഫോറം ( Knowledge Forum – Deformity) റിസർച്ച് കമ്മിറ്റിയിലേക്കാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
സ്കോളിയോസിസ് ഉൾപ്പെടെയുള്ള നട്ടെല്ല് രോഗങ്ങളുടെ ചികിത്സയിലും സർജറിയിലും ഇന്ത്യയിലെത്തന്നെ ഏറ്റവും വിദഗ്ധനാണ് ഡോ.ആർ. കൃഷ്ണകുമാർ.