എഫ്.ബി.ഐ ഡയറക്ടറായി കാഷ് പട്ടേലിന് സെനറ്റിൽ അംഗീകാരം

വാഷിങ്ടൺ: എഫ്.ബി.ഐ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നിയമിക്കാൻ യു.എസ് സെനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 48 സെനറ്റർമാർ അനുകൂലിച്ചും 45 പേർ എതിർത്തും വോട്ട് ചെയ്തപ്പോൾ പട്ടേൽ ഒരു ഘട്ടം കൂടി കടന്നു. ഈ ആഴ്ച തന്നെ അദ്ദേഹത്തിന്റെ സ്ഥിരപ്പെടുത്തൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.അതേസമയം, നാഷണൽ നുക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ജീവനക്കാരിൽ 300 പേർ പിരിച്ചുവിടൽ ഭീഷണി നേരിട്ടു. എന്നാൽ 28 പേരൊഴികെയുള്ളവരുടെ പിരിച്ചുവിടൽ താത്കാലികമായി ഒഴിവാക്കിയതായി ഫെഡറൽ ഭരണകൂടം അറിയിച്ചു.ട്രംപ് ക്യാബിനറ്റിൽ 17-ആം അംഗമായി ഹൊവാഡ് ല്യൂട്ണിക്
എല്ലാ റിപ്പബ്ലിക്കനുകളും അനുകൂലിച്ചപ്പോഴും, രണ്ട് പേർ ഒഴികെയുള്ള എല്ലാ ഡെമോക്രാറ്റുകളും എതിർത്തു. 30 ദിവസത്തിനുള്ളിൽ ട്രംപ് ക്യാബിനറ്റിലെ 17 അംഗങ്ങളും സ്ഥിരമാക്കി.
പക്ഷിപ്പനി പ്രതിരോധത്തിന് പ്രവർത്തിക്കുന്ന പൊതുജന സുരക്ഷാ വിഭാഗത്തിലുള്ള ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ വ്യക്തമാക്കി.
ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിൽ ഒരു വലിയ മാറ്റം ആവശ്യമാണെന്ന് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. മുൻ പ്രസിഡണ്ട് ബൈഡന്റെ കാലത്ത് രാഷ്ട്രീയവത്കരണത്തിന്റെ പേരിൽ തകർച്ചയുണ്ടായെന്നും, ജനവിശ്വാസം വീണ്ടെടുക്കാൻ ഉടൻ ‘ക്ലീൻ അപ്പ്’ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്റെർണൽ റെവന്യൂ സർവീസ് (ഐ.ആർ.എസ്) ജീവനക്കാരിൽ ചിലരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചേക്കാമെന്ന് ചില സ്രോതസുകൾ അറിയിച്ചു. പ്രധാനമായും പ്രൊബേഷനറി ജീവനക്കാരെയാണ് ഇത് ബാധിക്കുക.