ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പർവേശ് വർമ ഉപമുഖ്യമന്ത്രിയാകും. 50 വയസ്സുള്ള രേഖ ഗുപ്ത മുമ്പ് സൗത്ത് ഡൽഹി മേയറായിരുന്നു.രാംലീല മൈതാനിയിൽ 50,000ലേറെ ആളുകൾ പങ്കെടുക്കും. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 5,000ലേറെ പൊലീസുകാരും 15 അർധസൈനിക വിഭാഗങ്ങളുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. 1998ൽ സുഷമ സ്വരാജ് ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ് 27 വർഷത്തിന് ശേഷം ബിജെപി വനിതാ നേതാവിനെ വീണ്ടും മുഖ്യമന്ത്രി പദത്തിൽ എത്തിക്കുന്നു.