AmericaHealthLifeStyleNews

ന്യൂയോർക്ക് സിറ്റിയുടെ നടുവിൽ, ടൈംസ് സ്ക്വയറിന് സമീപം, ഒരു കിടിലൻ നാടൻ രുചിയിടം—‘ചട്ടി’!

ന്യൂയോർക്ക് :പാലായ്ക്കാരൻ റെജി മാത്യുവിന്റെ മാസ്റ്റർ പീസ്. ‘കപ്പ, ചക്ക, കാന്താരി’ എന്ന ഫുഡ് ചെയിന്റെ ഭാഗമായിട്ടാണ് ഈ പുതിയ സദ്യകൂടാരം തുടങ്ങിയത്.കേരളത്തിന്റെ തനിനാടൻ രുചി പകരാൻ റെജി ചെറുപ്രായത്തിൽ നിന്നു തുടങ്ങിയ കിടിലൻ യാത്രയുടെ ഫലമാണിത്. ബെംഗളൂരും ചെന്നൈയും കീഴടക്കിയതിനു ശേഷം, ഇപ്പൊ കേരളത്തിൻറെ അപ്രത്യക്ഷമായ രുചികൾ അവിടെയും.കേരളത്തിലെ മുന്നൂറിലേറെ വീടുകളിലെ അമ്മച്ചിമാരുടെ അടുക്കളയിലെ രഹസ്യങ്ങൾ തേടിയടുത്ത്, റെജി അവിടുത്തെ പാചകസംസ്കാരം പകർത്തി. അതിനുപുറമെ, നമ്മുടെ പഴയ കാല കള്ളുഷാപ്പുകളിലെ അടിപൊളി രുചികൾ കൂട്ടിച്ചേർത്തപ്പോൾ കാര്യങ്ങൾ പിടിച്ചു!വിദേശികൾക്കും ഇന്ത്യക്കാരുടെയും മനം കവർന്ന കേരളത്തിന്റെ ഓർമ്മകളോടെ ഉള്ള ഒരു കണക്ക്. പിടിക്കോഴി, വട്ടയപ്പം, അപ്പം, പുട്ട്, ചെമ്മീൻ റോസ്റ്റ്, ഷാപ്പ് ബീഫ് ഫ്രൈ—ഈ പേരുകൾ അവർ പഠിക്കുകയാണ്!വോഡ്ക, റം ഒക്കെ ചേർത്ത് തേങ്ങയും വാഴപ്പഴവും ഉപയോഗിച്ചുള്ള ‘Elephant Whisperer’ എന്ന സിഗ്നേച്ചർ കോക്ക്ടെയിലും ഹിറ്റാവുകയാണ്.ചട്ടികളും ഉരുളികളും ഉപയോഗിച്ച് വിളമ്പുന്ന, കണക്കിനു തെറ്റാത്ത നാടൻ രുചികളും കേരളത്തിൽ നിന്നുള്ള ഓണ സ്പൈസിസുമാണ് ഇവിടെ ഡിമാന്റ്.മലയാളികൾക്ക് മാത്രമല്ല, അമേരിക്കക്കാർക്കും ഇന്ത്യക്കാർക്കും ഈ കിടിലൻ ഭക്ഷണശാല ഒരു പുത്തൻ അനുഭവമാണ്!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button