1993-ലെ ഇരട്ട കൊലപാതകക്കേസിൽ പ്രതിയായ ഫ്ലോറിഡാ പുരുഷന് വധശിക്ഷ

ടല്ലഹാസി, ഫ്ലോറിഡ: 1993-ൽ സെമിനോൾ കൗണ്ടിയിൽ 58 വയസ്സുള്ള സ്ത്രീയെയും 8 വയസ്സുള്ള കൊച്ചുമകളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനായ എഡ്വേർഡ് ജെയിംസ് (63) മാർച്ച് 20-ന് വധശിക്ഷയ്ക്ക് വിധേയനാകും. ഫ്ലോറിഡാ ഗവർണർ റോൺ ഡെസാന്റിസ് വധവാറണ്ട് ഒപ്പുവെച്ചു.1993 സെപ്റ്റംബർ 19-ന്, ജെയിംസ് ബെറ്റി ഡിക്കിന്റെ വീട്ടിൽ താമസിച്ചിരുന്നതിനിടെയാണ് 8 വയസ്സുള്ള ടോണി നോയ്നറിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, തുടർന്ന് അവളുടെ മുത്തശ്ശിയെ കത്തികൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തത്.കോടതി രേഖകൾ പ്രകാരം, ജെയിംസ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നതിന് മുമ്പ് പീഡിപ്പിച്ചു. പിന്നീട്, ഡിക്കിനെയും അവളുടെ മുറിയിൽ കയറി 20 തവണ കുത്തിപ്പരിക്കേൽപ്പിച്ചു.ജെയിംസ് കുറ്റങ്ങൾ സമ്മതിക്കുകയും, ഓർമ്മയില്ലെന്ന് പറഞ്ഞ മറ്റ് കുറ്റങ്ങളിൽ പ്രതിരോധം നടത്താൻ വിസമ്മതിക്കുകയും ചെയ്തു.ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയായിരിക്കും ഇത്. ഈ മാസം ആദ്യം, 1997-ലെ ഇരട്ട കൊലപാതകക്കേസിൽ ജെയിംസ് ഡെന്നിസ് ഫോർഡിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു.