AmericaIndiaLatest NewsNews
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രവേശനം.ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ നേതൃത്വത്തിൽ സോണിയ ചികിത്സയിലാണ്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെയോടെ ആശുപത്രി വിടാനാകുമെന്നുമാണ് ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് അറിയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.