
വാഷിംഗ്ടൺ: വേൾഡ് മലയാളി കൗൺസിൽ (WMC) ദ്വിവത്സര സമ്മേളനത്തിന്റെ കിക്കോഫ് വാഷിംഗ്ടണിൽ നടത്തി. കോൺഫറൻസ് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷനായ യോഗത്തിൽ WMC ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ എന്നിവർ നേതൃത്വം നൽകി.അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ ഫോമ, ഫൊക്കാന എന്നിവയുടെ നേതാക്കളും പങ്കെടുത്തു. വാഷിംഗ്ടണിലെ അഞ്ച് മലയാളി സംഘടനകൾക്ക് ബാബു സ്റ്റീഫൻ ഫൗണ്ടേഷൻ 20,000 ഡോളർ സംഭാവന നൽകി. കൂടാതെ WMC ഗ്ലോബൽ കോൺഫറൻസിനായി 50,000 ഡോളർ സംഭാവന നൽകുമെന്ന് ബാബു സ്റ്റീഫൻ അറിയിച്ചു.2025 ജൂലൈ 25 മുതൽ മൂന്നു ദിവസങ്ങളിലായി ബാങ്കോക്കിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ സജീവം. 101 അംഗ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമ്മേളനം വിപുലമായി നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.സംഘാടക സമിതി:ചെയർമാൻ: ഡോ. ബാബു സ്റ്റീഫൻ (യു.എസ്.എ),ജനറൽ കൺവീനർ: അജോയ് കല്ലൻകുന്നിൽ (തായ്ലാൻഡ്),വൈസ് ചെയർമാൻ: സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്).ഹൂസ്റ്റൺ, ന്യൂജേഴ്‌സി, ലണ്ടൻ, ദുബായ്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സമ്മേളനത്തോട് അനുബന്ധിച്ച് പ്രചരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.1995ൽ അമേരിക്കയിൽ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിൽ ഇന്ന് 50-ലധികം രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. ചെയർപേഴ്സൺ: തങ്കമണി ദിവാകരൻ, പ്രസിഡന്റ്: തോമസ് മോട്ടക്കൽ, സെക്രട്ടറി ജനറൽ: ദിനേശ് നായർ, ട്രഷറർ: ഷാജി എം. മാത്യു എന്നിവരാണ് നിലവിലെ ഭാരവാഹികൾ.2025ലെ ബാങ്കോക്ക് സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ രാജ്യങ്ങളിലെ പ്രൊവിൻസുകളിൽ വിപുലമായ പ്രചാരണം നടത്തുമെന്ന് കൺവെൻഷൻ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട സമ്മേളനത്തിന്റെ അവതരണ ഗാനം ഒരുക്കുന്നു.