KeralaLatest News

ആല്‍ഫ കൊല്ലം സെന്‍റര്‍പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം  

കൊല്ലം:  ആല്‍ഫ കൊല്ലം സെന്‍ററില്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍ഷിപ്പ് ഉദ്ഘാടനം നടത്തി. റോട്ടറി ക്ലബ് ഓഫ് കൊയ്ലോണ്‍ ഹെറിറ്റേജ്  ക്ലബിനുവേണ്ടി പ്രസിഡന്‍റ് ഡോ. കെ. അനിരുദ്ധന്‍, റോട്ടറി ഡിസ്ട്രിക്ട് 3211 അസിസ്റ്റന്‍റ് ഗവര്‍ണര്‍ അജിത്കുമാര്‍, മുന്‍ അസിസ്റ്റന്‍റ് ഗവര്‍ണര്‍ സലിം നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് ആല്‍ഫ കൊല്ലം സെന്‍റര്‍ സെക്രട്ടറി ബിന്ദു സാജന്‍, ട്രഷറര്‍ ശ്രീദേവി എന്നിവര്‍ക്ക് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

റോട്ടറി ക്ലബ് സെക്രട്ടറി സതീഷ് ചന്ദ്രന്‍, സര്‍വീസ് പ്രോജക്ട് ചെയര്‍മാന്‍ സുരബാനു, മുന്‍ പ്രസിഡന്‍റുമാരായ ജ്യോതിഷ്, ഹെന്‍റി ബര്‍ണാര്‍ഡ് ലോപസ്, മെംബര്‍ ആല്‍വിന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആല്‍ഫ എസ്.എ.പി.സി. കൊല്ലം കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ ഐശ്വര്യ ജയ, കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ അക്ഷയ് ബാബു, ആല്‍ഫ കൊല്ലം സെന്‍റര്‍ ഭാരവാഹികളായ ഷാജഹാന്‍, സുധീര്‍, സിദ്ധാര്‍ത്ഥന്‍, അനിത, ഫിസിയോതെറാപ്പിസ്റ്റ് അലീന ആര്‍. ഹാബേല്‍, സിസ്റ്റര്‍മാരായ ജിഷ ലതീഷ്, അഞ്ജന രാജു തുടങ്ങിയവര്‍ പങ്കെടുത്തു.    

25,000 രൂപ നല്‍കി പേഷ്യന്‍റ് കെയര്‍ സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്നവരെയാണ് സെന്‍റര്‍ പ്ലാറ്റിനം എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായി പരിഗണിക്കുന്നത്.

Show More

Related Articles

Back to top button