ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ലോകപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 1ന് സംഘടിപ്പിക്കുന്നു

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 1 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1009, UNRUH AVE, PHILADELPHIA, PA, 19111) വച്ച് നടത്തപ്പെടും.ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്‍റെ ചിന്താവിഷയം “അവിടുത്തെ സൃഷ്ടികള്‍ അത്ഭുതകരമാണ്” (സങ്കീര്‍ത്തനം 139:14) എന്നതാണ്. ലോകത്തെ 170-ലധികം രാജ്യങ്ങളില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം, ഇത്തവണ കുക്ക് ഐലന്‍ഡിലെ ദുരിതബാധിതരുടെ ഉന്നമനത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.
പ്രമുഖ പ്രസംഗികയായി ഷാരോണ്‍ മാത്യൂസ് പങ്കെടുക്കും. ഗായനങ്ങളും നൃത്തങ്ങളും സ്കിറ്റുകളും ഉള്‍പ്പെടുത്തിയുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഫെല്ലോഷിപ്പിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും വനിതാ നേതാക്കളും പ്രാര്‍ത്ഥനാദിനത്തിന്റെ വിജയത്തിനായി നേതൃത്വം നല്‍കും. ഫിലാഡല്‍ഫിയയിലെ എല്ലാവരെയും ഈ ആത്മീയ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.