AmericaObituary

ഏലിയാമ്മ മാമ്മൻ (89) ന്യൂയോർക്കിൽ അന്തരിച്ചു.

ന്യു യോർക്ക്: ടപ്പാൻ ക്രൈസ്റ്റ് സിഎസ്ഐ ചർച്ച് അംഗം മാമ്മൻ മത്തായിയുടെ (പാപ്പച്ചായൻ ) ഭാര്യ  ഏലിയാമ്മ മാമ്മൻ , 89, അന്തരിച്ചു.

ലീലാമ്മ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന ഏലിയാമ്മ മാമ്മൻ കോട്ടയം മണിയംകുളം ഈപ്പന്റെയും അച്ചാമ്മ ഈപ്പന്റെയും 9 മക്കളിൽ അഞ്ചാമത്തെ  പുത്രിയാണ്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള കിംഗ് ജോർജ് ആശുപത്രിയിൽ  നഴ്സിംഗ് പഠിച്ചു. താമസിയാതെ, ആന്ധ്രാപ്രദേശ് സർക്കാർ സർവീസിൽ ചേരുകയും ഇപ്പോൾ തെലങ്കാന സംസ്ഥാനത്തിന്റെ ഭാഗമായ ആദിലാബാദ് ജില്ലയിൽ നിയമിക്കപ്പെടുകയും ചെയ്തു. മാമ്മൻ മത്തായിയുമായുള്ള വിവാഹം നടന്ന 1970 വരെ അവിടെ സേവനമനുഷ്ഠിച്ചു.

ഭർത്താവിനൊപ്പം ചേരാൻ ലീലാമ്മ മധ്യപ്രദേശിലെ ഭിലായിയിലേക്ക് താമസം മാറി. മക്കളായ അനിൽ, അനുപമ എന്നിവരുടെ ജനനത്തിനുശേഷം, കുറച്ചുകാലം കിംഗ് ജോർജ് ആശുപത്രിയിൽ നഴ്സിംഗ് ജീവിതം പുനരാരംഭിച്ചു.  പിന്നീട് വീണ്ടും  ഭിലായിയിലേക്ക് മടങ്ങി.

1980-ൽ, കുട്ടികളോടൊപ്പം   കേരളത്തിലേക്ക് താമസം മാറി. വൈകാതെ അമേരിക്കയിലേക്ക് കുടിയേറിയ ഭർത്താവിനൊപ്പം ചേർന്നു.

ന്യൂയോർക്കിലെ  വിവിധ ആശുപത്രികളിൽ അവർ ജോലി ചെയ്തു. 1997-ൽ വിരമിക്കുന്നത്   ബ്രോങ്ക്സ് ലെബനൻ ആശുപത്രിയിൽ നിന്നാണ്.  

1986 മുതൽ  ന്യൂയോർക്കിലെ വെസ്റ്റ് നയാക്കിൽ ആയിരുന്നു താമസം.

മകൻ  അനിൽ മാമ്മൻ, ശോഭ,  സാറ, പീറ്റർ, ജേസൺ. മകൾ   അനുപമ  ജോർജ്,  പോൾ, സോഫിയ.

സഹോദരിമാർ: കുഞ്ഞുമോൾ, ആനി 

പൊതുദർശനം: ഫെബ്രുവരി 24 തിങ്കൾ, വൈകുന്നേരം 4 മുതൽ  8 വരെ: സോഴ്സ് ഫ്യൂണറൽ ഹോം, 728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്ക്, NY 10994

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 25 ചൊവ്വാഴ്ച, രാവിലെ 11 മണിക്ക്: ടപ്പാൻ റിഫോംഡ് ചർച്ച്, 32 ഓൾഡ് ടപ്പാൻ റോഡ്, ടപ്പാൻ, NY 10983 (ക്രൈസ്റ്റ് സിഎസ്ഐ പതിവായി യോഗം ചേരുന്നിടത്ത്.)

തുടർന്ന് സംസ്കാരം  പള്ളിയോട് ചേർന്നുള്ള ടപ്പാൻ റിഫോംഡ് ചർച്ച് സെമിത്തേരിയിൽ.

Show More

Related Articles

Back to top button