നാണംകുണുങ്ങി ചിക്കനും ഡിസ്കോ പോർക്കും മുതൽ പാൽ കപ്പ വരെ: അമേരിക്കയിൽ ഹിറ്റാണ് ഇന്ത്യൻ ‘മഹിമ’

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളികളും ഇന്ത്യക്കാരും ആസ്വദിക്കുന്ന വ്യത്യസ്ത രുചികളാൽ പ്രശസ്തമായ മഹിമ ഇന്ത്യൻ ബിസ്ട്രോ ശ്രദ്ധേയമാകുന്നു. സാധാരണ തട്ടുകടകളിൽ നിന്ന് വ്യത്യസ്തമായി, മഹിമ വിഭവങ്ങളുടെ വൈവിധ്യത്തിലും ഗുണമേന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.BDF (ബീഫ് ഡ്രൈ ഫ്രൈ) മുതൽ പാൽ കപ്പ വരെയുള്ള പലഹാരങ്ങൾ ഇവിടെ ലഭ്യമാകുന്നു. വ്യത്യസ്തമായ പേരുകളും അതിന് തുല്യമായ രുചിയുമുള്ള വിഭവങ്ങൾ മഹിമയുടെ പ്രധാന ആകർഷണങ്ങളാണ്. നാണംകുണുങ്ങി ചിക്കൻ, ഡിസ്കോ പോർക്ക്, മണവാട്ടി ചിക്കൻ, താറാവ് റോസ്റ്റ്, കാട ഫ്രൈ, ബീഫ് വറുത്തത് എന്നിവയെല്ലാം രുചിയുടെ ഒരു പുതിയ ലോകം തന്നെ തുറന്ന് കൊടുക്കുന്നു. കൂടാതെ, കപ്പ ബിരിയാണി, ചക്ക വിഭവങ്ങൾ എന്നിവ മലയാളികൾക്ക് നാട്ടിൻപുറത്തിന്റെ ഓർമ്മ പുതുക്കുന്നു.മഹിമയുടെ രുചികളുടെയും സേവനത്തിന്റെയും വിജയം അവിടേക്ക് വരുന്ന ജനപ്രവാഹം തന്നെ തെളിയിക്കുന്നു. ഷെഫ് സബി പൗലോസ് ഇതിനുപിന്നിൽ നടത്തുന്ന പരിശ്രമവും കാറ്ററിംഗ് രംഗത്തുള്ള വിദഗ്ധതയും ഈ വിജയത്തിന് വലിയ പിന്തുണയാകുന്നു. ഫ്ലോറിഡയിലെ ലീ കോർഡൻ ബ്ലൂ കോളേജിൽ നിന്ന് ഗോൾഡ് മെഡൽ നേടിയ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ ബിസ്ട്രോ പ്രവർത്തിക്കുന്നത്.2012 മുതൽ മിസോറി സിറ്റിയുടെ ക്ലീൻ റസ്റ്ററൻറ് അവാർഡ് മഹിമക്ക് ലഭിച്ചു വരുന്നു. ചൊവ്വാഴ്ച മുതൽ ഞായർ വരെ വൈകിട്ട് 4 മുതൽ 8 മണിവരെയാണ് തട്ടുകട പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓർഡറിനും 832 641 2036 എന്ന നമ്പറിൽ ബന്ധപ്പെടാം.മലയാളി സമൂഹം മഹിമയ്ക്ക് നൽകുന്ന പിന്തുണക്കും വിശ്വാസത്തിനും ഉടമ സബി പൗലോസ് നന്ദി അറിയിച്ചുകൊണ്ടു, തുടർന്നും നല്ലവരായ ഓരോരുത്തരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അറിയിച്ചു.