GulfLatest NewsNews
റമദാനിന് മുന്നോടിയായി 1,200ൽ അധികം തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

ദുബൈ: വിശുദ്ധ റമദാൻ മാസത്തെ മുൻനിരക്കി 1,295 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഉത്തരവിട്ടു.തടവുകാരെ നവജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും, അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, സമുദായത്തിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.കഴിഞ്ഞ വർഷം റമദാനിന് മുൻപ് 735 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഈ വർഷത്തെ പൊതുമാപ്പിന്റെ ഭാഗമായി, തടവുകാരുടെ മേൽ ചുമത്തിയ എല്ലാ പിഴകളും ശിക്ഷകളും ഒഴിവാക്കും.മതപരമായും ദേശീയമായും പ്രത്യേക ദിനങ്ങളോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്നതിൽ യുഎഇ നേതൃത്വത്തിന് ദീർഘകാലപരമ്പരയാണ്. ക്ഷമയും കാരുണ്യവും അടയാളപ്പെടുത്തുന്ന ഇത്തരം നടപടി സമൂഹത്തിലെ സമാധാനത്തിനും ഐക്യത്തിനും ഉദാഹരണമാണ്.