AmericaCommunityKeralaLatest NewsNewsObituary

ഡാളസ്/ഐരൂർ: മുതിർന്ന മാർത്തോമാ വിശ്വാസി കുഞ്ഞമ്മ സക്കറിയ അന്തരിച്ചു

ഡാളസ്/ഐരൂർ: ഐരൂർ തുണ്ടിയിൽ ഹൗസിലെ ശ്രീമതി കുഞ്ഞമ്മ സക്കറിയ (98) അന്തരിച്ചു. മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരിയും ഡാളസ് സെന്റ് പോൾസ് മാർത്തോമാ പള്ളി മുൻ വികാരിയുമായിരുന്ന റവ. സാജു സക്കറിയയുടെ മാതാവാണ് മരണമടഞ്ഞത്.സംസ്കാരശുശ്രൂഷ മാർച്ച് 1-ാം തീയതി ശനിയാഴ്ച രാവിലെ 8:00 മണി മുതൽ വീട്ടിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12:00 മണിക്ക് ഐരൂർ സേലം മാർത്തോമ്മ പള്ളിയിൽ നടത്തും.മലങ്കര മാർത്തോമ്മ സിറിയൻ സഭയുടെ പേരിൽ, ദുഃഖിതരായ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ അയച്ച സന്ദേശത്തിൽ അറിയിച്ചു.

Show More

Related Articles

Back to top button