
കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇരു കിഡ്‌നികളുടേയും പ്രവര്‍ത്തനം നിലയ്ക്കുകയും ഡയാലിസിസ് സുഗമമായി നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തിയത്.മഅ്ദനിയെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കി. ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് തുടർന്നും നിരീക്ഷണം നടത്തുന്നത്.അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സലിം ബാബു എന്നിവരടക്കം അടുത്ത ബന്ധുക്കളും അനുയായികളും ആശുപത്രിയില്‍ ഉപസ്ഥിതരായി.