CrimeKeralaLatest NewsNews

താമരശ്ശേരി കൊലക്കേസ്: മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധം, ടി.പി. കേസ് പ്രതിക്കൊപ്പം ഫോട്ടോ

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇയാൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ടി.കെ. രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കേസിന് പുതിയ വഴിത്തിരിവ് ലഭിച്ചു.മുഖ്യപ്രതിയുടെ പിതാവ് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുന്നതായി പോലീസ് കണ്ടെത്തി.ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പ്രതിയുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവസമയത്ത് മുഖ്യപ്രതിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പങ്കാളിയായിരുന്നുവെന്നുമാണ് സംശയം.കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷൻ സെന്ററിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ ഉണ്ടായ തർക്കമാണ് വിദ്യാർത്ഥികളുടെ ഏറ്റുമുട്ടലിന് കാരണമായത്. ഇതേത്തുടർന്ന് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.പോലീസ് നടത്തിയ റെയ്ഡിൽ പ്രതികളുടെ വീടുകളിൽനിന്ന് ഷഹബാസിനെ ആക്രമിക്കാനുപയോഗിച്ച നഞ്ചക്ക്, നാലു മൊബൈൽ ഫോണുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനാകുമോ എന്ന ആശങ്ക ഷഹബാസിന്റെ കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്.കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button