AmericaKeralaLatest NewsNews

ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാലസിൽ ഊഷ്മള വരവേൽപ്പ്!

ഡാലസ്: ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസിനെ ഡാലസ് ലൗഫീൽഡ് എയർപോർട്ടിൽ ആത്മാർത്ഥമായ വരവേൽപ്പോടെയാണ് സ്വീകരിച്ചത്.വരവേൽപ്പിനായി എത്തിയവരിൽ ക്രോസ് വേ മാർത്തോമ്മ ഇടവക വികാരിയും, ഡാലസ് സെന്റർ യൂത്ത് ചാപ്ലെയിനുമായ റവ. എബ്രഹാം കുരുവിള, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വൈസ് പ്രസിഡന്റ് പി. ടി. മാത്യു, ക്രോസ് വേ മാർത്തോമ്മ ഇടവക പ്രതിനിധികളായ ആശിഷ് ഉമ്മൻ, ലിജോയ് ഫിലിപ്പോസ്, മനോജ് ചെറിയാൻ എന്നിവരും ഉണ്ടായിരുന്നു.ഇന്ന് ഭദ്രാസന ഞായർ ദിനാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് ഡാലസ് ക്രോസ് വേ മാർത്തോമ്മ ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും നേതൃത്വം നൽകും. കൂടാതെ, ആദ്യമായി വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വിശുദ്ധ കുർബ്ബാന നൽകുന്ന ചടങ്ങിനും അദ്ദേഹം മുഖ്യകാർമികനാവും.നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ഭദ്രാസന ഞായർ ആചരിക്കുന്നതിന്റെ ഭാഗമായി, ഭദ്രാസന ക്രമീകരണ പ്രകാരം ചുമതലപ്പെടുത്തിയ വൈദീകർ ആരാധനകൾക്ക് നേതൃത്വം നൽകും.

Show More

Related Articles

Back to top button