AmericaCrimeLatest NewsNewsOther CountriesPolitics

ഹുറാസ് അൽ ദിനിന്റെ തലവൻ സഞ്ചരിച്ച കാ‌‍ർ, ആകാശത്ത് നിന്ന് യുഎസ് സൈന്യത്തിൻ്റെ ഒറ്റ വെടി; വകവരുത്തയതായി റിപ്പോ‌ർട്ട്

ദമാസ്കസ്: സിറിയൻ അൽ ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ ദിനിന്റെ തലവനെ യുഎസ് സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് യൂസഫ് സിയ തലായ കൊല്ലപ്പെട്ടതെന്നാണ് യുഎസ് സൈന്യം അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി 23 നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. മുഹമ്മദ് യൂസഫ് സിയ സഞ്ചരിച്ച കാറിന് നേരെ ആകാശത്തിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്ന് യുഎസ് സൈന്യം അറിയിച്ചു.വിജനമായ സമതലത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ വ്യോമാക്രമണം നടത്തുന്നത് യുഎസ് സൈന്യം പങ്കുവെച്ച് ദൃശ്യങ്ങളിൽ കാണാം.“ഫെബ്രുവരി 23 ന്, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ, അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ഹുറാസ് അൽ-ദിൻ (HaD) നേതാവായ മുഹമ്മദ് യൂസഫ് സിയ തലായെ കൊലപ്പെടുത്തി. ഭീകരരെ തുടച്ചു നീക്കാനുള്ള സെൻട്രൽ കോമിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വ്യോമാക്രമണം” യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പറഞ്ഞു.

Show More

Related Articles

Back to top button