HealthKeralaLatest NewsLifeStyleNews

ട്രാവ് ലൗഞ്ച്ന് 25 കോടിയുടെ പുതിയ നിക്ഷേപം !.

കോഴിക്കോട് : ആസ്കോ ഗ്ലോബലും ബീക്കൺ ഗ്രൂപ്പും സംയുക്തമായി അവതരിപ്പിച്ച വഴിയോര യാത്രക്കാർക്ക് സഹായകരമായ ഹൈജിനിക് ടോയ്‌ലെറ്റ് ഉൾപ്പെടുന്ന ട്രാവ് ലൗഞ്ച് എന്ന ആശയത്തിന്  25 കോടിയുടെ രണ്ടാമത്തെ നിക്ഷേപം, ഗോകുലം ഗ്രൂപ്പാണ് പുതിയ നിക്ഷേപകർ .

ഇന്ത്യയിൽ ഉടനീളം പ്രവർത്തനം ലക്ഷ്യമിടുന്ന ട്രാവ് ലൗഞ്ച് ദീർഘ ദൂര യാത്രക്കാർക്കും ഹ്വസ്ര ദൂര യാത്രക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത് , യാത്രക്കിടയിൽ വിശ്രമിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തിൽ ലൗഞ്ചും , ആധുനിക രീതിയിലുള്ള ഹൈജിനിക് ടോയ്‌ലെറ്റുകളും , കുറഞ്ഞ സമയത്തേക്കടക്കം വിശ്രമിക്കാനുള്ള സ്ലീപ്പിങ് പോഡും , കോഫീ ആൻഡ് ടീ ഷോപ്പുകളും അടങ്ങുന്നതാണ് ട്രാവ് ലൗഞ്ച് . ആദ്യ യൂണിറ്റ് വാളയാറിലും രണ്ടാമത്തെ യൂണിറ്റ് അടിമാലിയിലുമാണ്  പ്രവർത്തനമാരംഭിച്ചിട്ടുള്ളത്

രണ്ടു വർഷങ്ങൾക്ക് മുന്നേ മിഡിൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ്കോ ഗ്ലോബൽ 8 കോടിയുടെ നിക്ഷേപം ട്രാവ് ലൗഞ്ച്  ൽ നടത്തിയിരുന്നു , അതിനു തുടർച്ചയായാണ് രണ്ടാമത്തെ സീരീസ് ഫണ്ടിങ്ങും ഈ നൂതന ആശയത്തിലേക് കടന്നു വന്നത് , അതോടൊപ്പം ഇന്ത്യയിലെ മുഴുവൻ യാത്രക്കാർക്കും സഹായകരമാവുന്ന രീതിയിൽ ട്രാവ് ലൗഞ്ച്  ന്റെ ട്രാവൽ ആപ്പും ഇന്ന് പുറത്തിറങ്ങി , കേരളത്തിന്റെ പി ഡബ്യു ഡി ആൻഡ് ടൂറിസം മിനിസ്റ്റർ പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത് , ചടങ്ങിൽ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ , ട്രാവ് ലൗഞ്ച്  ബ്രാൻഡ് റെപ്രെസെന്ററ്റീവും സിനിമാ താരവും കൂടിയായിട്ടുള്ള മമ്ത മോഹൻദാസ് , ആസ്കോ ഗ്ലോബൽ എംഡിയും കമ്പനി ഡയറക്ടറും കൂടി ആയ അസീസ് ചൊവ്വഞ്ചേരി തുടങ്ങിയവർ സംസാരിച്ചു .

യാത്രക്കാർക്കായി ഒരുക്കിയ ട്രാവ് ലൗഞ്ച്  ട്രാവൽ ആപ്പിലൂടെ ഇന്ത്യയിലെ മുഴുവൻ യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാൻ സാധിക്കുമെന്ന് ട്രാവ് ലൗഞ്ച്  ഫൗണ്ടർ സഫീർ പി ടി പറഞ്ഞു ,  കേരളത്തിലെയും ഇന്ത്യയിലെയും യാത്രക്കാർക്ക് എളുപ്പമുള്ള യാത്രകൾ യാഥാർത്യമാക്കുന്ന ട്രാവ് ലൗഞ്ച്  കോഴിക്കോട് നിന്നും പിറവി കൊണ്ടതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ആപ്പ് പുറത്തിറക്കി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു , ട്രാവ് ലൗഞ്ച് ഡയറക്ടർ ഷംനാസ് വി കെ നന്ദി പറഞ്ഞു .

Show More

Related Articles

Back to top button