
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്യാര്‍ഥികളുടെ നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ ഫെഡറല്‍ സാമ്പത്തിക സഹായവും നിര്‍ത്തലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിദേശ വിദ്യാര്‍ഥികള്‍ നിയമവിരുദ്ധമായി പ്രതിഷേധിച്ചാല്‍ തടവുശിക്ഷയും നാടുകടത്തലും നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ച ട്രംപ്, “നിയമവിരുദ്ധ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും എല്ലാ ഫെഡറല്‍ ഫണ്ടിംഗും നിര്‍ത്തലാക്കും. പ്രക്ഷോഭകരെ ജയിലിലടയ്ക്കും അല്ലെങ്കില്‍ അവര്‍ വന്ന രാജ്യത്തേക്ക് സ്ഥിരമായി തിരിച്ചയയ്ക്കും. ആഭ്യന്തര വിദ്യാര്‍ഥികളെ നിയമവിരുദ്ധതയുടെ തീവ്രതയെ ആശ്രയിച്ച് അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയോ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കുകയോ ചെയ്യും,” എന്നായിരുന്നു ട്രംപിന്റെ കർശന മുന്നറിയിപ്പ്.നിയമവിരുദ്ധ പ്രതിഷേധം എന്നതിനായി എന്തെല്ലാം ഉള്‍പ്പെടുമെന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന നടപടികള്‍ എങ്ങനെ നടപ്പിലാക്കുമെന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ട്രംപിന്റെ വക്താവ് മറുപടി നല്‍കിയിട്ടില്ല. ട്രംപിന്റെ ഈ പ്രസ്താവന രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.