ടെഡി മുഴയൻമാക്കൽ പുതിയ കെ.സി.എസ് ലെയ്‌സൺ ബോർഡ് മെമ്പർ!!

കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ, ടെഡി മുഴയൻമാക്കലിനെ പുതിയ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു. കെ.സി.എസിന്റെ നിരവധി കമ്മിറ്റുകളിലും ബോർഡുകളിലും പ്രവർത്തിച്ച്, ഏറ്റെടുക്കുന്ന കാര്യങ്ങൾ 100% ആത്മാർത്ഥതയോടെ ചെയ്തു തീർത്തു കഴിവ് തെളിയിച്ചിട്ടുള്ള ഒരു സംശുദ്ധ പൊതു പ്രവർത്തകനാണ് ടെഡി.
നിരവധി തവണ, യാതൊരുവിധ പരാതികൾക്കും ഇടം കൊടുക്കാതെ കെ.സി.സി.എൻ.എ കൺവെൻഷൻ്റെ രജിസ്ട്രേഷൻ കമ്മിറ്റിക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ആളാണ് ടെഡി. ടെഡിയുടെ നോമിനേഷൻ ലെയ്‌സൺ ബോർഡിന് പുതിയ ഉണർവും ഉന്മേഷവും നൽകും എന്നതിന് യാതൊരു സംശയവുമില്ല. K.C.S എക്സിക്യൂട്ടീവ് ടെഡിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം, ഇനിയും ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തിയെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഷാജി പള്ളിവീട്ടിൽ
കെ.സി. എസ് ജനറൽ സെക്രട്ടറി