ശോശാമ്മ സാമൂവേൽ (86) ഒരു സ്നേഹപൂർവ്വമായ യാത്രാവസാനം :സംസ്കാരം ഇന്ന് (മാർച്ച് 8, ശനി)

ഡാലസ്: ജീവിതം സ്നേഹത്തോടെ ജീവിച്ച ശോശാമ്മ സാമൂവേൽ (86) ഇനിയൊരു യാത്രയ്‌ക്ക് പുറപ്പെട്ടിരിക്കുന്നു. എല്ലാ സന്ദർഭങ്ങളിലും കരുതലും സ്നേഹവും നൽകിയ ഈ മാതാവ് കാനഡ, ന്യൂയോർക്ക്, ലൂസിയാന തുടങ്ങിയ സ്ഥലങ്ങളിൽ രജിസ്റ്റേർഡ് നേഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്നു.
അമേരിക്കയിലെയും ഇന്ത്യയിലെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകനായിരുന്ന പത്തനംത്തിട്ട മല്ലശ്ശേരി വലിയവീട്ടിൽ ഡോ. വി.ടി. സാമൂവേലിന്റെ പ്രിയ ഭാര്യയായ ശോശാമ്മയുടെ (സൂസി സാമൂവേൽ) സംസ്കാരം ഇന്ന് (മാർച്ച് 8, ശനി) ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മ ദേവാലയത്തിൽ നടക്കും.
രാവിലെ 9 മണി മുതൽ പൊതുദർശനവും, ശുശ്രുഷയും ഉണ്ടായിരിക്കും. ശവസംസ്കാര ചടങ്ങുകൾക്ക് ഡോ. തിയഡോസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നൽകും. തുടർന്ന് 12.30 ന് പ്ലാനോ മ്യൂച്ചുവൽ സെമിത്തേരിയിൽ സംസ്കാരം നടത്തും.
മക്കൾ: ലിസ കോശി (ഹ്യൂസ്റ്റൺ), തോമസ് സാമൂവേൽ, ജെയിംസ് സാമൂവേൽ (ഇരുവരും ഡാലസ്).
മരുമക്കൾ: അജിത്ത് കോശി, അന്ന സാമൂവേൽ, ഡാന സാമൂവേൽ.
കൊച്ചുമക്കൾ: നോവ, ബെല്ല, ജയ.
മനസ്സുകളിൽ നിറഞ്ഞുനില്ക്കുന്ന ഒരുപാട് സ്നേഹത്തിന്റെയും നല്ല പ്രവൃത്തികളുടെയും ഓർമ്മകളോടെ ശോശാമ്മ നമ്മിൽ നിന്ന് വിടവാങ്ങുന്നു.
സംസ്കാര ശുശ്രുഷ തത്സമയ സംപ്രേഷണം ഇവിടെ കാണാം: https://www.youtube.com/c/provisionlive