HealthLatest NewsLifeStyleNews
ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ (73) ആശുപത്രിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി: ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ (73) നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അദ്ദേഹം ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ (സിസിയു) നിരീക്ഷണത്തിലാണ്. എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നരംഗിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.