
ഇന്ത്യൻ വംശജയും യുഎസിലെ നിയമപരമായ സ്ഥിരതാമസക്കാരിയുമായ 20കാരിയായ സുദീക്ഷ കൊണങ്കിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായി. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാനായി അവിടെത്തിച്ചെത്തിയ സുദീക്ഷയെ മാർച്ച് 6-ന് പുറ്റ കാനയിലെ റിയു റിപ്പബ്ലിക്ക ഹോട്ടലിന്റെ കടൽത്തീരത്താണ് അവസാനമായി കണ്ടത്.
തുടർന്ന്, യുവതിയെ കണ്ടെത്താൻ കരയിലും കടലിലും തെരച്ചിൽ തുടരുകയാണ്. കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കരുതപ്പെടുമ്പോഴും, മരണപ്പെട്ടിരിക്കാമെന്ന സാധ്യതയും പരിശോധിക്കുകയാണ്.