AmericaKeralaLatest NewsLifeStyleNewsUpcoming Events

എഡ്മിൻ്റനിൽ ‘ഈ മനോഹര തീരം’; സംഗീതവും തട്ടുകടയും കായികവിരുന്നും

എഡ്മിൻ്റൻ: സെൻ്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടിയായ ‘ഈ മനോഹര തീരം’ ജൂൺ 21-ന് വിവിധ ആകർഷണങ്ങളോടെ ആചരിക്കും. പ്ലസൻ്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളിൽ വൈകിട്ട് നാല് മുതൽ രാത്രി എട്ടു വരെ നടക്കുന്ന പരിപാടിയിൽ 1970, 80, 90കളിലെ മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ അണിയിച്ചൊരുക്കുന്ന ഒരു മനോഹരമായ സംഗീതവിരുന്ന് മുഖ്യ ആകർഷണമാകും. കേൾക്കാൻ വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന ഹൃദയസ്പർശിയായ പാട്ടുകൾ അവതരിപ്പിക്കപ്പെടും.

ഈ ദിവസം രാവിലെ 11 മണിമുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന തട്ടുകടയിലും നാടൻ രുചികളുടെ ഉത്സവം ഒരുക്കിയിട്ടുണ്ട്. ബീഫ് കോംബോ, തട്ട് ദോശ, ഉപ്പിലിട്ടത്, പലഹാരങ്ങൾ, നാടൻ സമോവർ ചായ തുടങ്ങിയ വിഭവങ്ങൾ ലഭ്യമായിരിക്കും.

കായികമത്സരങ്ങളും മറ്റൊരു ആകർഷകത്വമാണ്. ഓട്ടമത്സരം, ചെസ്, കസേരകളി, ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻ്റൺ, നാടൻ പന്തുകളി തുടങ്ങിയ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലികൾക്ക് സമ്മാനം നേടാനുള്ള അവസരമായി ലക്കി ഡ്രോ ടിക്കറ്റുകളും ($10) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show More

Related Articles

Back to top button