AmericaLatest NewsLifeStyleNewsTech

എക്‌സിനെതിരെ സൈബറാക്രമണം: യുക്രെയ്ന് പങ്കുണ്ടോ? ഇലോണ്‍ മസ്‌കിന്റെ വെളിപ്പെടുത്തല്

വാഷിംഗ്ടണ്‍ : ആഗോള സേവന തടസ്സങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതായി ഉടമ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. ഈ ആക്രമണങ്ങള്‍ക്കു പിന്നില്‍ യുക്രെയ്ന് ബന്ധമുണ്ടാകാമെന്ന സംശയം അദ്ദേഹം ഫോക്‌സ് ബിസിനസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ശേഷം എക്‌സിന്റെ സേവനങ്ങളില്‍ തടസ്സം നേരിട്ടതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലര്‍ക്ക് പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാതിരുന്നത് കൂടാതെ ഇന്‍-ആപ്പ് സേവനങ്ങളിലുമുള്ള പ്രശ്നങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നുവെന്ന് മസ്‌ക് വ്യക്തമാക്കി.

“കൃത്യമായ കാരണങ്ങള്‍ ഇപ്പോഴും അനിശ്ചിതമാണ്, പക്ഷേ യുക്രെയ്ന്‍ പ്രദേശത്തുനിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്ന് എക്‌സ് സിസ്റ്റം തകര്‍ക്കാനുള്ള ശ്രമം നടന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടു,” എന്നതായിരുന്നു മസ്‌കിന്റെ പ്രതികരണം. നിലവില്‍ പ്ലാറ്റ്‌ഫോമിന് ഭീഷണിയൊന്നുമില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി, യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവരുടെയിടയില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രൂക്ഷമായ വാക്‌പോരത്തില്‍ കലാശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എക്‌സിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് യുക്രെയ്ന് ബന്ധമുണ്ടെന്ന മസ്‌കിന്റെ ആരോപണം പുറത്തുവന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ വിവിധ രാഷ്ട്രീയ ചർച്ചകള്‍ ശക്തമായിട്ടുണ്ട്.

Show More

Related Articles

Back to top button