AmericaIndiaLatest NewsLifeStyleNewsTravel

ന്യൂയോർക്കിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് തിരിച്ചിറക്കി

മുംബൈ: ന്യൂയോർക്കിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽ തിരിച്ചിറക്കി. 19 ജീവനക്കാരടക്കം 322 പേർ വിമാനത്തിലുണ്ടായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം അസർബൈജാനിൽ എത്തിയപ്പോൾ ശുചിമുറിയിൽ നിന്ന് ഭീഷണി കുറിപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനത്താവള സുരക്ഷാ വിഭാഗം അടിയന്തര നടപടി സ്വീകരിച്ചു.

വിശദമായ പരിശോധനകൾക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം വിമാനത്തിന്റെ യാത്ര പുതുക്കാൻ അനുമതി ലഭിച്ചു. വിമാനം ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വീണ്ടും യാത്ര തുടരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button