AmericaCrimeEducationLatest News

കില്ലീനിലെ മിഡിൽ സ്കൂളിൽ സംഘർഷം  വിദ്യാർത്ഥിനി  കുത്തേറ്റ് മരിച്ചു.

കില്ലീനിൻ(ടെക്സസ്):തിങ്കളാഴ്ച റോയിയിൽ ഒരു വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ടെക്സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടയിലാണ്  വിദ്യാർത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്കൂൾ അധികൃതർ പറഞ്ഞു.

 രാവിലെ 11:25 ഓടെ, രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള ഒരു വഴക്ക് പൊട്ടിപ്പുറപ്പെടുകയും അത് കത്തിക്കുത്തിലേക് നയിക്കുകയും ചെയ്തതായി  കില്ലീൻ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്നുള്ള ഒരു പത്രക്കുറിപ്പിൽ പറയുന്നു.കില്ലീൻ ഐഎസ്ഡി പോലീസ് ക്യാമ്പസിനടുത്ത് പ്രതിയെ പെട്ടെന്ന് പിടികൂടി, ഇപ്പോൾ അവൻ കസ്റ്റഡിയിലാണ്. സംഭവത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ലോക്ക്ഡൗണിൽ വച്ചു.

അടിയന്തര മെഡിക്കൽ സർവീസുകൾ ഉടൻ സ്ഥലത്തെത്തി, ഏഴ് മിനിറ്റിനുള്ളിൽ കുത്തേറ്റ വിദ്യാർത്ഥിനിയെ   കാൾ ആർ. ഡാർനാൽ ആർമി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, പക്ഷേ പിന്നീട് പരിക്കുകളോടെ അവൾ മരിക്കുകയായിരുന്നു

“റോയ് ജെ. സ്മിത്ത് മിഡിൽ സ്കൂളിൽ നടന്ന ദാരുണമായ വാർത്ത പങ്കുവെക്കുന്നതിൽ കില്ലീൻ ഐഎസ്ഡിക്ക് അതിയായ ദുഃഖമുണ്ട്. “ഇന്ന് ഹൃദയഭേദകമായ ഒരു നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം കുടുംബത്തിനും സുഹൃത്തുക്കൾക്കും സ്കൂൾ സമൂഹത്തിനും വേണ്ടി വേദനിക്കുന്നു,” പത്രക്കുറിപ്പിൽ പറയുന്നു.

സംഭവത്തിൽ കില്ലീൻ പോലീസ് വകുപ്പ് കൊലപാതകത്തിനു കേസെടുത്തു  അന്വേഷണത്തിന് നേതൃത്വം നൽകുന്നു.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button