AmericaKeralaLatest NewsNewsPolitics

ചിക്കാഗോയില്‍ അന്തരിച്ച ജോണ്‍ വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 22ന്

ചിക്കാഗോ: ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗമായ ബ്രദര്‍ ജോണ്‍ വര്‍ഗീസ് (കുഞ്ഞുമോന്‍ – 84) അന്തരിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 22 ശനിയാഴ്ച നടക്കും. മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് Willow Creek Community Church Northshore (2200 Shermar Road, Glenview) ചര്‍ച്ചില്‍ ആരംഭിക്കും. ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിതേരിയില്‍ സമാപിക്കും.

പരേതരായ പാസ്റ്റര്‍ വി. ജെ. വര്‍ഗീസിന്റെയും (മൊട്ടക്കല്‍ പാപ്പച്ചന്‍) ശോശാമ്മ വര്‍ഗീസിന്റെയും മകനാണ് ജോണ്‍ വര്‍ഗീസ്. ഭാര്യ ബേബീസ് വര്‍ഗീസ്. പോള്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജിലു ജോര്‍ജ് എന്നിവരാണ് മക്കള്‍. ജിന്‍സി വര്‍ഗീസ്, സാബു ജോര്‍ജ് എന്നിവരാണ് മരുമക്കള്‍. സോണിയ, സൈറ, മാത്യു, തിയോ, ഗ്രേസ് എന്നിവരാണ് കൊച്ചുമക്കള്‍. ഏലിയാമ്മ ചാക്കോ, ഉമ്മന്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജേക്കബ് വര്‍ഗീസ്, ഡോ. അലക്‌സാണ്ടര്‍ വര്‍ഗീസ്, ടൈറ്റസ് വര്‍ഗീസ്, പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ്, പരേതരായ എം.വി. സാമുവേല്‍, ശോശാമ്മ വര്‍ക്കി, മറിയാമ്മ ഈശോ എന്നിവരാണ് സഹോദരങ്ങള്‍.

എറണാകുളം ഇന്ത്യന്‍ ഓയില്‍ കമ്പനിയിലെ സീനിയര്‍ മാനേജരായി സേവനമനുഷ്ഠിച്ച പരേതന്‍ ഐപിസി ഹെബ്രോന്‍ സഭാഗമായിരുന്നു. 1985-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ചിക്കാഗോ റഷ് നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലിലെ ന്യൂക്ലിയര്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം ജോലി ചെയ്തു. ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ ജോയിന്റ് കണ്‍വീനറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button