America

മേയർ ട്രെയ്‌ കിംഗ് തറയിൽ പിതാവിനെ സന്ദർശിച്ചു.

അറ്ലാൻറ്റ / ജോർജിയ : അമേരിക്കയിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ചങ്ങനാശേരി ആർച് ബിഷപ്പ് മാർ തോമസ് തറയിലിനെ
ഡക്യൂള മേയർ ട്രേയ് കിംഗ് സന്ദർശിച്ചു. അറ്ലാൻറ്റ  St. അൽഫോൻസ സീറോ മലബാർ  കത്തോലിക്കാ ചർച്ചിൽ നടക്കുന്ന ത്രിദിന ധ്യാനത്തിന് നേതൃത്വം കൊടുക്കാൻ അറ്റലാന്റയിൽ എത്തിയ  തറയിൽ പിതാവിനെ റെക്ടറിയിൽ എത്തിയാണ് മേയർ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് പിതാവ് മേയറുമായി ആശയവിനിമയം നടത്തി. അമേരിക്കയിൽ കുടിയേറിയ സീറോ മലബാർ  സഭ അംഗങ്ങളുടെ ഉന്നമനത്തിൽ പിതാവ് സന്തോഷം പ്രകടിപ്പിച്ചു . ഇന്ത്യൻ സമൂഹം തൻ്റെ നഗരത്തിൻ്റെ അഭിവാജ്യ ഘടകം ആണെന്ന് മേയർ പറഞ്ഞു. അമേരിക്കയുടെ വളർച്ചയിൽ ഇന്ത്യൻ ജനതയുടെ പങ്കു പ്രശംസനീയം ആണെന്നും , തറയിൽ പിതാവിനെ സന്ദർശിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹം ആയി കാണുന്നു എന്നും മേയർ സൂചിപ്പിച്ചു . GOP ഗ്രാസ് റൂട്ട് സ്ട്രാറ്റജിസ്റ് ഷാജൻ അലക്‌സാണ്ടറുടെ ഒപ്പമാണ് മേയർ ട്രെയ്‌ കിംഗ് തറയിൽ പിതാവിനെ സന്ദർശിച്ചത്. St. അൽഫോൻസ പള്ളി  വികാരി ഫാദർ രൂബേനും സന്നിഹിതൻ ആയിരുന്നു .

Show More

Related Articles

Back to top button