ടോള്‍ പിരിവിന് അവസാനമില്ല! കരാര്‍ കാലാവധി കഴിഞ്ഞാലും നിരോധനമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ ദേശീയപാതകളിലെ ടോള്‍ പിരിവ് നിര്‍ത്തേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് പണിയുന്ന കമ്പനികളുടെ കരാര്‍ കാലാവധി കഴിഞ്ഞാലും ടോള്‍ പിരിവ് തുടരുമെന്ന് അദ്ദേഹം രാജ്യസഭയില്‍ അറിയിച്ചു.
യൂസര്‍ ഫീ എന്ന പേരിലാണ് ടോള്‍ ഈടാക്കുന്നത്. ഇതിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ലെന്നും ഓഡിറ്റിങ്ങിന് സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. ടോള്‍ ബൂത്തുകളുടെ എണ്ണം കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ കേന്ദ്രത്തിന് പദ്ധതിയില്ല.
റോഡ് നിര്‍മാണ കരാര്‍ പ്രകാരം നിശ്ചിത കാലയളവിനുള്ളില്‍ ടോള്‍ പിരിച്ചെടുക്കാന്‍ കമ്പനികള്‍ക്ക് അധികാരമുണ്ട്. കരാര്‍ അവസാനിച്ചാലും ടോള്‍ ബൂത്ത് മാറ്റില്ല, പകരം പിരിവ് സര്‍ക്കാര്‍ ഏറ്റെടുക്കും. നേരിട്ടോ ഏജന്‍സികള്‍ വഴിയോ ടോള്‍ പിരിവ് തുടരുമെന്നും ഗഡ്കരി വ്യക്തമാക്കി.
2008ലെ ദേശീയപാത ഫീസ് നിയമപ്രകാരം ടോള്‍ പിരിവ് തുടരുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി.