സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശയാത്രികര്‍ തിരിച്ചെത്തി; ബൈഡനെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ബഹിരാകാശയാത്രികര്‍ സുരക്ഷിതമായി ഭൂമിയിലേക്കെത്തിയതിനെ തുടര്‍ന്ന് യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. യാത്രികരുടെ രക്ഷാപ്രവര്‍ത്തനം ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ ചരിത്ര ദൗത്യമാണെന്ന് അവര്‍ വ്യാഖ്യാനിച്ചു.
“ബൈഡന്‍ മറന്നുപോയവരെ ട്രംപ് രക്ഷിച്ചു”
“ബൈഡന്‍ മറന്നുപോയ പുരുഷനെയും വനിതയെയും എപ്പോഴും സംരക്ഷിക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് ഈ ദൗത്യം പുതിയ അര്‍ത്ഥം നല്‍കുന്നു,” ലീവിറ്റ് പറഞ്ഞു. ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് അമേരിക്കയുടെ ശക്തിയും മികവുമാണ് പ്രതിനിധീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒമ്പത് മാസത്തെ കഠിനാദ്ധ്വാനമായ മിഷന്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിത വില്യംസും ബുച്ച് വില്‍മോറും അതിൽ 300 ദിവസം ചെലവഴിക്കേണ്ടി വന്നത് ബൈഡന്‍ ഭരണകൂടം അടിയന്തരമായ ഇടപെടലുകള്‍ നടത്താതിരുന്നതുകൊണ്ടാണെന്ന് ലീവിറ്റ് ആരോപിച്ചു. “ഒരു ആഴ്ച നീളേണ്ട ദൗത്യം ഒമ്പത് മാസത്തെ കഠിനാദ്ധ്വാനമായി മാറി,” അവര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ബഹിരാകാശ ദൗത്യങ്ങളുടെ കാര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ വീണ്ടും ചോദ്യങ്ങളുടെ ഇരലയാവുകയാണ്.