CommunityLatest News
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു

വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാനാകുന്നുവെന്നതാണ് ഏറ്റവും പ്രധാനമായ ആരോഗ്യപ്രവർത്തനം.
ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശ അണുബാധയിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പൂർണമായും മാറിയിട്ടില്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ മാസം 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.