AmericaCrimeLatest NewsNews

അന്താരാഷ്ട്ര കുറ്റവാളി ഫ്രാൻസിസ്‌കോ ജാവിയർ പിടിയിലായതായി യുഎസ് സ്ഥിരീകരിച്ചു

വാഷിങ്ടൺ ∙ എഫ്‌ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ടെൻ’ പട്ടികയിൽ ഉള്‍പ്പെട്ടിരുന്ന ക്രിമിനൽ സംഘം എംഎസ്13ന്റെ നേതാവെന്ന് സംശയിക്കുന്ന ഫ്രാൻസിസ്‌കോ ജാവിയർ റോമൻ-ബാർഡേൽസ് പിടിയിലായി. മെക്സിക്കോയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. യുഎസിലേക്ക് കൊണ്ടുവന്ന് നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ അറസ്റ്റ് സ്ഥിരീകരിച്ചു. നേരത്തെ, കൊലപാതക കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന അർനോൾഡോ ജിമെനെസിനെ ജനുവരി 31ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, കുട്ടികളെ ലൈംഗികമായി കടത്തിയ കേസിൽ പ്രതിയായ ഡോണൾഡ് യൂജിൻ ഫീൽഡ്സിനെ ജനുവരി 25നും അറസ്റ്റ് ചെയ്തു.

യുഎസ് സർക്കാർ രാജ്യാന്തര തലത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എഫ്‌ബിഐ പബ്ലിക് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ബെൻ വില്യംസൺ വ്യക്തമാക്കി.

Show More

Related Articles

Back to top button