
ഡാലസ് ∙ ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ചിന്റെ മുൻ വൈസ് പ്രസിഡണ്ടും ഡാലസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗവുമായ എബ്രഹാം ഒ. പി (88) ഡാലസിൽ അന്തരിച്ചു. ഓതറ, ഓച്ചരുകുന്നിൽ കുടുംബാംഗമാണ്.
ഭാര്യ മറിയാമ്മ എബ്രഹാം. മക്കൾ റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ. മരുമക്കൾ എലിസബത്ത് എബ്രഹാം (മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ. കൊച്ചുമക്കൾ ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ, റെബേക്ക.
ശവസംസ്കാര ശുശ്രൂഷ മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30ന് ഡാലസ് സെഹിയോൻ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074) നടക്കും.