KeralaLatest NewsPolitics
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷിയാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കോർ കമ്മിറ്റി യോഗത്തിൽ പ്രകാശ് ജാവ്ഡേക്കർ അവതരിപ്പിച്ചു. നേതൃത്വം ഉൾപ്പെട്ട ചർച്ചകളുടെ ഭാഗമായി ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചത്.