AmericaAssociationsLatest News

അലക്സ് എബ്രഹാം നാമം ( NAMAM) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം.

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ നാമം ( NAMAM ) 2025-2027 കാലയളവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി അലക്സ് എബ്രഹാമിനെ തിരഞ്ഞെടുത്തു.
‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് 2025-2027 കാലയളവിലെ ‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി അലക്സ് എബ്രഹാമിനെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 1996 ൽ ബി എസ് സി നഴ്സിംഗ് പാസായ അലക്സ് എബ്രഹാം കോളജ് ഓഫ് റമാപോയിൽ നിന്നാണ് നഴ്സിംഗിൽ ബിരുദാനന്തര ബിരുദം ( MSN FNP) നേടിയത്. കേരള ബി എസ് സി നഴ്സിംഗ് അസോസിയേഷൻ സ്റ്റുഡൻ്റ്സ് സെക്രട്ടറി, ഷെട്ടി കോളജ് ഓഫ് നഴ്സിംഗിൽ അസിസ്റ്റൻ്റ് പ്രൊഫസർ, ദുബായ് ഹോസ്പിറ്റൽ മെഡിക്കൽ യൂണിറ്റ് ഇൻ ചാർജ്ജ്, ഡബ്ള്യു പി എച്ച് ഷൂമാക്കർ റിഹാബിലിറ്റേഷൻ സെൻ്റർ നഴ്സിംഗ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തന മേഖലകളിൽ തല്പരനായ അലക്സ് എബ്രഹാം ഹഡ്സൺവാലി മലയാളി അസോസിയേഷൻ സെക്രട്ടറി, ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി എക്സിക്യുട്ടീവ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ ഫൊക്കാന കൺവൻഷൻ കോ ചെയർ ആണ്.
‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അലക്സ് എബ്രഹാമിനെ സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.

” ‘നാമം’ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി നിയുക്തനായ അലക്സ് എബ്രഹാം വൈദ്യശാസ്ത്രമേഖലയിൽ എന്ന പോലെ സാമൂഹ്യ സേവന രംഗത്തും തൻ്റെ അർപ്പണ മനോഭാവവും സേവന സന്നദ്ധതയും മികവും തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യവും സഹകരണവും സാമൂഹിക സേവന തല്പരതയും ‘നാമം’ എന്ന പ്രസ്ഥാനത്തിൻ്റെ സന്നദ്ധ പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുമെന്ന് ഉറപ്പാണ്. ” എന്ന് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു. അലക്സ് എബ്രഹാമിനെ ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.
അലക്സ് എബ്രഹാമിനെ ‘നാമം ‘ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി നിശ്ചയിച്ചുകൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം പ്രസിഡൻ്റ് ഡോ. ആഷാമേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത് നിയുക്ത ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

‘ നാമം’ 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.

2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.namam.org

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button