
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാംപ് വലിയ പങ്കാളിത്തത്തോടെയാണ് വിജയകരമായി സംഘടിപ്പിച്ചത്. കാർഡിയോളജി, ദന്തിസ്ട്രി, ജനറൽ ആൻഡ് വാസ്‌ക്യൂലർ സർജറി, പാൽമാനോളജി തുടങ്ങിയ വൈദ്യശാഖകളിൽ നിന്നുള്ള പ്രമുഖ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ക്യാംപിൽ ലഭ്യമായത് ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടുള്ള ഗുണം നൽകി.
ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി ക്ഷേത്ര ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഏകോപിതമായ പിന്തുണയോടെയായിരുന്നു. സമൂഹത്തിന്റെ നാനാ തലങ്ങളിൽ നിന്നുമുള്ളവരുടെ സജീവ പങ്കാളിത്തം ക്യാംപിന്റെ വിജയത്തിന് കരുത്തായി.
പ്രസിഡന്റ് സുബിൻ ബാലകൃഷ്ണനും കോ ഓർഡിനേറ്റർമാരായ ശ്രീജിത്ത് ഗോവിന്ദനും ശ്രീകല നായരും ക്യാംപിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും കൃതജ്ഞത അറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഈ ആരോഗ്യ ക്യാംപ് കൂടുതൽ വിപുലമായി സംഘടിപ്പിച്ച് കൂടുതൽ ആളുകൾക്കായി എത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.