ഗാസയില്‍ ഹമാസിനെതിരെ ശക്തമായ പ്രതിഷേധം

ഗാസ സിറ്റി: ഗാസ യുദ്ധം തുടരുന്നതിനിടയിൽ ഹമാസിനെതിരെ ശക്തമായ പ്രതിഷേധവുമായി പലസ്തീനികള്‍ രംഗത്തെത്തി. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലഹിയയില്‍ നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി.
യുദ്ധം അവസാനിപ്പിക്കണമെന്നതും ഹമാസ് പിന്‍വാങ്ങണമെന്നതുമാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ‘ഹമാസ് ഔട്ട്’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാര്‍ ഇസ്രായേലുമായുള്ള യുദ്ധം തുടരുന്നത് ജനജീവിതത്തിന് അത്യന്തം ദുഷ്‌കരമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഹമാസ് അനുകൂലികള്‍ ഭീകരരാണെന്നും സമാധാനം പുനസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായി ഉയർന്നുവന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ മുഖംമൂടി ധരിച്ച ആയുധധാരികള്‍ സ്ഥലത്ത് എത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാരെ ചിതറിക്കലായുള്ള ശ്രമങ്ങളും നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗാസയില്‍ യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഇത്രയധികം ശക്തമായ ജനകീയ പ്രതിഷേധം ഉയരുന്നത് മേഖലയുടെ ഭാവിയെ ബാധിക്കുമോ എന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിലക്കുകയാണ്.