AmericaLatest NewsNewsPolitics
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് പദ്ധതിയിൽ റഷ്യ ഇടപെടില്ല: പുടിന്‍

മോസ്‌കോ: ഗ്രീൻലാൻഡിനെ യുഎസ് സ്വന്തം മേഖലയായി മാറ്റാനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയോട് റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിന് എതിര്‍പ്പില്ല.
ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട യുഎസ് പദ്ധതികൾ ഗൗരവമുള്ളതാണെന്നും ഇതിന് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ടെന്നും പുടിൻ വ്യക്തമാക്കി. ആർട്ടിക് മേഖലയിലെ ഭൗമ-തന്ത്രപരവും സൈനികവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾ യുഎസ് തുടർന്നും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിൽ റഷ്യയുടെ നിലപാട് വ്യത്യാസപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിച്ച പുടിൻ, ഇതൊരിക്കലും റഷ്യയെ ബാധിക്കുന്ന വിഷയമല്ലെന്നും ഗ്രീൻലാൻഡിനെ സംബന്ധിച്ചിടത്തോളം ഇത് യുഎസ്-ഡെൻമാർക്ക് ബന്ധത്തിലുള്ള കാര്യമാണെന്നും മർമാൻസ്‌കിൽ നടന്ന ആർട്ടിക് ഫോറത്തിൽ പറഞ്ഞു.