AmericaCrimeEducationHealthKeralaLatest NewsLifeStyleNews

“മഹത്തായ ജാഥ: ലഹരിമുക്ത കേരളത്തിനായി ഐക്യദാർഢ്യത്തിന്റെ മഹാനിമിഷം”

കൊച്ചി : ലഹരിയില്ലാത്ത ഭാവിക്കായി 24 ന്യൂസ് ചാനലിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠൻ നായർ സാർ നയിച്ച മഹത്തായ ജാഥ മറൈൻഡ്രൈവിൽ അഭിമാനപൂർവ്വം എത്തി. ഈ ഉജ്വല ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെന്റ് ആൽബർട്ട് എറണാകുളം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, ലഹരി വിരുദ്ധ സംഘടനകളും കൈകോർത്തത് പ്രതീക്ഷയുടെ ഒരു വലിയ കിരണമായി.

ഇന്നത്തെ സമൂഹത്തിൽ ലഹരി ഒരു ഭീഷണിയായി മാറിയിരിക്കുന്നു. ഇത് തടയാൻ ബോധവൽക്കരണവും, കർശന നിയമ നടപടികളും അത്യാവശ്യമാണ്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഇത്തരം പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടു വരണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.

ശ്രീകണ്ഠൻ നായർ സാറിനെയും, ഈ മഹത്തായ ദൗത്യത്തിന് താങ്ങായ എല്ലാ പ്രവർത്തകരെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ഈ ജാഥ ലഹരി വിരുദ്ധ ചാലകശക്തിയായി, സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരട്ടെ. നമ്മുടെ സ്കൂളുകളും കോളേജുകളും ലഹരിയില്ലാത്ത, പ്രതീക്ഷ നിറഞ്ഞ ഭാവിയിലേക്ക് കടക്കട്ടെ!

Show More

Related Articles

Back to top button