AmericaLatest NewsNews

ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ്, അരുൺ ശർമ്മ,സജിത് ഗോപിനാഥ് ‘നാമം’ ( NAMAM) ട്രസ്റ്റി ബോർഡ് അംഗങ്ങൾ

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ ‘നാമം ‘ ( NAMAM ) 2025-2027 കാലയളവിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളായി ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ്, അരുൺ ശർമ്മ,സജിത് ഗോപിനാഥ് എന്നിവരെ തിരഞ്ഞെടുത്തു.

‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായരാണ് 2025-2027 കാലയളവിലെ ‘നാമം’ ട്രസ്റ്റി ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചത്.

‘നാമം’ ട്രസ്റ്റി ബോർഡ് അംഗമായി തിരഞ്ഞെടുക്കപെട്ട ഡോ. ഗീതേഷ് തമ്പി 2012 മുതൽ ‘നാമ’ത്തിൽ അംഗമാണ്. ഡോ. ഗീതേഷ് തമ്പി സംഘടനയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. കറുംചെം കെമിക്കൽ സ്പെഷ്യാലിറ്റി ആൻഡ് സസ്റ്റയിനബിലിറ്റി കൺസൾട്ടിംഗ് ഫേമിൻ്റെ സി.ഇ.ഒ ആണ് നിലവിൽ ഡോ. ഗീതേഷ് തമ്പി. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ന്യൂജേഴ്സിയിൽ അഡ്ജംഗ്റ്റ് പ്രൊഫസർ, ഇൻ്റർനാഷണൽ ഫ്ലേവേഴ്സ് ആൻ്റ് ഫ്രാഗ്രൻസ് ഇൻകോർപ്പറേറ്റിൻ്റെ റിസർച്ച് ആൻ്റ് ഡവലപ്പ്മെൻ്റ് വിഭാഗത്തിൻ്റെ ഗ്ലോബൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നഴ്സിംഗ് അദ്ധ്യാപന രംഗത്തെ മികവുറ്റ പരിശീലകയായ ഡോ. തങ്കമണി അരവിന്ദ് നിലവിൽ റട്ട്ജേർസ് യൂണിവേഴ്സിറ്റിയിൽ അഡ്ജംഗ്റ്റ് പ്രൊഫസറായും ഹാക്കൻസാക് മെറിഡിയൻ ഹെൽത്ത് മുഹ്ളെൻബർഗ് സ്കൂൾ ഓഫ് നഴ്സിംഗിൽ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റായും ജോലി നോക്കുന്നു. യു. എസ് ഹെൽത്ത് റിസോഴ്സ് ആൻഡ് സർവീസ് നൽകുന്ന തോമസ് എഡിസൺ സ്റ്റേറ്റ് മൈനോറിറ്റി നഴ്സസ് എഡ്യൂക്കേറ്റർ ഗ്രാൻ്റ് പ്രോഗ്രാം അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് തങ്കം അരവിന്ദ്. ഇന്ത്യൻ നഴ്സിംഗ് അസോസിയേഷൻ ഓഫ് ന്യൂജഴ്സി സ്ഥാപക പ്രസിഡൻ്റായ ഡോ. തങ്കമണി അരവിന്ദ് ഡയ്സി അവാർഡ്, പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കമ്മ്യൂണിറ്റി സർവീസ് അവാർഡ്, ഏഷ്യാനെറ്റ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്, ഗ്ലോബൽ ഇന്ത്യ വുമൺ ഓഫ് ദി ഇയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. വൈദ്യശാസ്ത്രമേഖലയിലെന്നപോലെ സാമൂഹിക സേവന രംഗത്തും സജീവമാണ് ഡോ. തങ്കമണി അരവിന്ദൻ. നാമം, കെ.എ.എൻ. ജെ, കെ.എച്ച്.എൻ.എ എന്നീ പ്രസ്ഥാനങ്ങളിലും അംഗമാണ് ഡോ. തങ്കമണി അരവിന്ദ്.

ഇലക്ട്രിക്കൽ ഇൻജിനീയറിംഗിലും ഇൻഫർമേഷൻ സിസ്റ്റത്തിലും യു.എസ് ബിരുദം നേടിയിട്ടുള്ള അരുൺ ശർമ്മ അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒട്ടേറെ ആഗോള കമ്പനികളിൽ നേതൃപദവി വഹിച്ചിട്ടുള്ള വ്യവസായ പ്രമുഖനാണ്. ഇന്ത്യയിൽ ഇൻജിനീയറിംഗ് സെൻ്റർ ഫോർ എക്സലൻസ് സ്ഥാപിക്കുന്നതിന് കാരണക്കാരനായ അരുൺ ശർമ്മയുടെ പ്രവർത്തനം മൂലം ഈ സ്ഥാപനങ്ങളിൽ ഇന്ന് അയ്യായിരത്തിലേറെ പേർ ജോലി നോക്കുന്നുണ്ട്. നിലവിൽ സ്വന്തമായി മെഡിക്കൽ സെൻ്ററും ഐ ടി സർവീസ് മാനേജ്മെൻ്റ് കമ്പനിയും നടത്തിവരികയാണ് അരുൺ ശർമ്മ. ദി എജ്യുകേറ്റേഴ്സ് സൊസൈറ്റി ഫോർ ദ ഹെറിറ്റേജ് ഓഫ് ഇന്ത്യ (ഇ.എസ്. എച്ച്.എ) എന്ന സംഘടനയുടെ ദീർഘകാല പ്രവർത്തകനാണ്. ഹിന്ദി ലാംഗ്വേജ് അക്കാദമിയുടെ മാർഗ്ഗനിർദ്ദേശകനും രക്ഷാധികാരിയുമായ അരുൺ ശർമ്മ സംഗീതാഭിരുചിയുള്ള കലാകാരനുമാണ്.

ഡിജിറ്റൽ ഡൊമൈൻ രംഗത്ത് പ്രൊഫഷണലായ സജിത് ഗോപിനാഥിന് ഈ മേഖലയിൽ 23 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. ന്യൂജേഴ്സിയിലെ പ്രഥമ ഐ.ടി സ്ഥാപനത്തിൽ വൈസ് പ്രസിഡൻ്റാണ് നിലവിൽ സജിത് ഗോപിനാഥ്. 2013 മുതൽ ‘നാമ’ത്തിൽ അംഗമായ സജിത് ഗോപിനാഥ് 2019 – 2022 കാലയളവിൽ ‘നാമം’ പ്രസിഡൻ്റ് ആയിരുന്നു. സാമൂഹിക സേവനങ്ങളിലെന്നപോലെ കായിക രംഗത്തും സജിത് ഗോപിനാഥ് സജീവമാണ്. ഗ്ലോബൽ മാരത്തൺ , അയൺമാൻ ട്രയത്ലോൺ, മൗണ്ടനീയറിംഗ് എന്നീ കായിക ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

‘നാമം’ ട്രസ്റ്റി ബോർഡ് അംഗങ്ങായി തിരഞ്ഞെടുക്കപ്പെട്ട സജിത് ഗോപിനാഥ്, ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ് എന്നിവരെ

സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അനുമോദിച്ചു.

” ‘നാമം’ ട്രസ്റ്റി ബോർഡ് അംഗങ്ങായി നിയുക്തരായ , ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ്, അരുൺ ശർമ്മ , സജിത് ഗോപിനാഥ് എന്നിവർ അവരുടെ വിവിധങ്ങളായ കർമ്മമേഖലകളിലും സാമൂഹ്യ സേവന രംഗത്തും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. ഇവരുടെ അറിവും അനുഭവപരിചയവും നാമത്തിൻ്റെ സന്നദ്ധ പ്രവർത്തനങ്ങളെ കൂടുതൽ വിപുലീകരിക്കുവാനും ക്രിയാത്മകമാക്കുവാനും അവസരമൊരുക്കുമെന്ന് നിസ്സംശയം പറയാം. ” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ്, അരുൺ ശർമ്മ, സജിത് ഗോപിനാഥ് എന്നിവരെ ‘നാമം’ ഭാരവാഹികളും അംഗങ്ങളും അനുമോദിച്ചു.

‘നാമം ‘ ട്രസ്റ്റി ബോർഡ് അംഗങ്ങളായി സജിത് ഗോപിനാഥ്, ഡോ. ഗീതേഷ് തമ്പി, ഡോ. തങ്കമണി അരവിന്ദ്, അരുൺ ശർമ്മ എന്നിവരെ നിശ്ചയിച്ചുകൊണ്ട് സംഘടനയുടെ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ നടത്തിയ പ്രഖ്യാപനത്തെ നാമം പ്രസിഡൻ്റ് ഡോ. ആഷാമേനോൻ, സെക്രട്ടറി സുജ നായർ, ട്രഷറർ നമിത് മന്നത് നിയുക്ത ഭാരവാഹികളായ പ്രദീപ് മേനോൻ ( പ്രസിഡൻ്റ്), ബിന്ദു സത്യ (സെക്രട്ടറി), സിറിയക് എബ്രഹാം (ട്രഷറർ), മറ്റ് എക്സിക്യുട്ടീവ് അംഗങ്ങൾ, മാലിനി നായർ (വിമൺസ് ഫോറം ചെയർ), പ്രിയ സുബ്രഹ്മണ്യം ( കൾച്ചറൽ ചെയർ) , അബി ശിരോദ്കർ ( വെബ് ആൻ്റ് മീഡിയ ചെയർ), ഹരികൃഷ്ണൻ രാജ്മോഹൻ ( യൂത്ത് ചെയർ ), വിനോദ് കുമാർ തരോൾ (ചാരിറ്റി ചെയർ) എന്നിവർ സഹർഷം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

‘ നാമം’ 2025-2027 കാലയളവിൽ ഭരണസാരഥ്യം വഹിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത ഭാരവാഹികൾ മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ചുമതലയേൽക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.

2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം ‘ സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘ സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :https://www.namam.org

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button