‘നാമം’ ( NAMAM ) ഭാരവാഹികളുടെ സ്ഥാനാരോഹണവും കലാസന്ധ്യയും മാർച്ച് 29 ന്.

ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ ‘നാമം’ ( NAMAM ) 2025-2027 കാലയളവിലെ നിയുക്ത ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് മാർച്ച് 29 ന് റോയൽ ആൽബർ പാലസിൽ വൈകുന്നേരം അഞ്ചു മണിക്ക് ചേരുന്ന സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുമെന്ന് ‘നാമം’ ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു. സമ്മേളന വേദിയിൽ പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സാമൂഹിക കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ സംബന്ധിക്കും.
കൂട്ടായ്മയുടെയും പാരസ്പര്യത്തിൻ്റെയും ഈ സാംസ്ക്കാരിക സായാഹ്നം ഒരു അവിസ്മരണീയ അനുഭവമായിരിക്കുമെന്നും ക്ഷണിതാക്കളായ എല്ലാ നാമം അംഗങ്ങളെയും കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സമ്മേളനത്തിലേക്കും തുടർന്നുള്ള വിഭവ സമൃദ്ധമായ അത്താഴ വിരുന്നിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും മാധവൻ ബി നായർ പ്രസ്താവനയിൽ അറിയിച്ചു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ ‘നാമം’ (NAMAM) സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. ‘നാമം ‘( NAMAM ) സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :
https://www.namam.org/