
അറ്റ്ലാന്റ: പ്രശസ്ത അമേരിക്കൻ റാപ്പർ യങ് സ്കൂട്ടർ (39) വെള്ളിയാഴ്ച രാത്രി മരിച്ചതായി അറ്റ്ലാന്റ പൊലീസ് സ്ഥിരീകരിച്ചു. യഥാർത്ഥ പേര് കെന്നത്ത് എഡ്വേർഡ് ബെയ്‌ലി എന്ന സ്കൂട്ടർ, 2012ൽ പുറത്തിറങ്ങിയ ‘കൊളംബിയ’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധേയനായത്.
അറ്റ്ലാന്റ പൊലീസ് ലെഫ്റ്റനന്റ് ആൻഡ്രൂ സ്മിത്ത് മാധ്യമങ്ങളോട് നടത്തിയ വിശദീകരണത്തിൽ സ്കൂട്ടറിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വ്യക്തമാക്കി. ഒരു വീട്ടിൽ ആയുധവുമായി ബന്ധപ്പെട്ട തർക്കത്തെക്കുറിച്ചുള്ള ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് പൊലീസെത്തിയതായിരുന്നു. ഈ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെയാണ് സ്കൂട്ടറിന്റെ കാലിന് പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യങ് സ്കൂട്ടർ ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ്. അദ്ദേഹത്തിന്റെ വേർപാട് സംഗീതലോകത്തിന് വലിയ നഷ്ടമായി സംഗീതപ്രേമികൾ വിലയിരുത്തുന്നു.