ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Wednesday, August 19, 2026
29 °c
New York

Tag: music

ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

മൈസൂരു, ജൂലൈ 11: ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന്റെ വാനമ്പാടിയും ഇതിഹാസ പിന്നണിഗായികയുമായ എസ്. ജാനകി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച മൈസൂരുവിലെ ആശുപത്രിയിൽ ...

ടെക്സസിൽ സംഗീതത്തിന്റെ ഇരട്ടവിരുന്ന്; ബിജു നാരായണനും PRDGL-ഉം അമേരിക്കൻ മലയാളി കൾക്കായി വേദിയിലെത്തുന്നു.

ടെക്സസിൽ സംഗീതത്തിന്റെ ഇരട്ടവിരുന്ന്; ബിജു നാരായണനും PRDGL-ഉം അമേരിക്കൻ മലയാളി കൾക്കായി വേദിയിലെത്തുന്നു.

ഡാളസ്: അമേരിക്കൻ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ വൈവിധ്യമാർന്ന അനുഭവം സമ്മാനിക്കാൻ ടെക്സസിൽ ജൂലൈ 4, 5 തീയതികളിലായി വിപുലമായ സംഗീതോത്സവം സംഘടിപ്പിക്കുന്നു. മലയാളികളുടെ പ്രിയ പിന്നണി ഗായകൻ ...

ലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി.

ലോക പ്രശസ്‌തനായ മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂ യോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക ...

എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ തിളങ്ങി ഇന്ത്യൻ റാപ്പർ ബാദ്ഷാ.

എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ തിളങ്ങി ഇന്ത്യൻ റാപ്പർ ബാദ്ഷാ.

കാലിഫോർണിയ : പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026-ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ  പങ്കെടുത്തു. കാലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ (Kia Forum) ഫെബ്രുവരി ...

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട് ജനുവരി 23-ന്

അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് ...

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ!’ – ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ആഗോള ശ്രദ്ധ നേടി കെ.ജി. മാർക്കോസിന്റെ ‘അത്യുന്നതാ!’ – ഈ ക്രിസ്മസിന്റെ ഔദ്യോഗിക ഗാനം

ന്യൂജേഴ്‌സി: ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നവീനമായ ഒരു ഉണർവ് നൽകി, 'അത്യുന്നതാ!' എന്ന ക്രിസ്മസ് കരോൾ ഗാനം വൻ ശ്രദ്ധ നേടുകയാണ്. യുണൈറ്റഡ് കിങ്ഡത്തിലെ ചെൽമ്സ്ഫോർഡ് മലയാളി കൂട്ടായ്മയാണ് ...

‘ഉണ്ണിയേശുവെ’ എന്ന ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം നവംബർ 15 ശനിയാഴ്ച ചിക്കാഗോയിൽ പുറത്തിറങ്ങും.

‘ഉണ്ണിയേശുവെ’ എന്ന ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം നവംബർ 15 ശനിയാഴ്ച ചിക്കാഗോയിൽ പുറത്തിറങ്ങും.

ചിക്കാഗോ : മറ്റൊരു ക്രിസ്തുമസ് കാലം കൂടി ആഗതമാകുമ്പോൾ, പുതിയൊരു ക്രിസ്മസ് കരോൾ ഗാനം ചിക്കാഗോയിൽ നിന്നും പുറത്തിറങ്ങുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെ വി ടിവിയുടെ സഹകരണത്തോടെ ജേക്കബ് മീഡിയ ഓഫ് ചിക്കാഗോയാണ് ഉണ്ണിയേശുവെ എന്ന ക്രിസ്മസ് കരോൾ ഗാനം നിർമ്മിക്കുന്നത്. ചിക്കാഗോയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും ഗാനശുശ്രൂഷാ മേഖലയിൽ ചിരപരിചിതനുമായ അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത് പൂർണ്ണമായും ചിക്കാഗോയിൽ നിന്ന് തന്നെയുള്ള ഗായകാരാണ്. സിംഫണി മ്യൂസിക്ക് ചിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കോർഡിങ്ങ് നിർവ്വഹിച്ച്, പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. വളരെയെളുപ്പം ഏവർക്കും ഏറ്റുപാടാൻ സാധിക്കത്തക്കവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിൽ ഏതാനും കുട്ടികൾക്കും പാടുവാൻ അവസരം നൽകിയിട്ടുണ്ട്. പൂർണ്ണമായും ചിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് ഇദംപ്രഥമമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത്. അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവ്വഹിച്ച് പിറവം വിൽസണും അമ്മു തൊട്ടിച്ചിറയും ആലപിച്ച 'അണയാം ദൈവജനമേ' എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക്ക് പ്രൊഡക്ഷന്റെ ഭാഗമായി ചിക്കാഗോയിൽ നിന്നും വീണ്ടും ഒരു ഹിറ്റ് ഗാനം കൂടിതയ്യാറാക്കുവാൻ ശക്തി പകർന്ന ദൈവത്തിന് നന്ദി പറയുന്നതായി വോയ്‌സ് ഓഫ് ആഡം കോർഡിനേറ്റർ അജിത് ബേബി അറിയിച്ചു. ഈ ഉദ്യമത്തിൽ സാമ്പത്തിക പിന്തുണയുമായി മുന്നോട്ട് വന്ന ബിനു & ജിഷ പൂത്തുറയിൽ, ബിനോയി & ജിജോ പൂത്തുറയിൽ, ജോണിക്കുട്ടി & ശാലോം പിള്ളവീട്ടിൽ, KVTV എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഈ ഗാനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുമെന്നും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്രിസ്മസ് കരോൾ ഗാനമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചിക്കാഗോയിൽ നിന്നും നിരവധി ഗാനങ്ങൾ കാലാകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട് എങ്കിലും, ചിക്കാഗോയിലെ കലാകാരന്മാർക്ക് പൂർണ്ണമായും അവസരം നൽകികൊണ്ട് ഒരു ഗാനം പുറത്തിറക്കുവാൻ സാധിക്കുക എന്നത് ഏറെ അഭനന്ദനീയമായ കാര്യമാണ് എന്ന സിംഫണി മ്യൂസിക്ക് ചിക്കാഗോയ്ക്ക് നേതൃത്വം നൽകുന്ന സജി മാലിത്തുരുത്തേൽ അറിയിച്ചു. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഈ ഗാനത്തിന് പിന്തുണയും പ്രോത്സാഹനവും നൽകി അനുഗ്രഹിക്കണമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 15 ശനിയാഴ്ച്ച രാവിലെ പത്തുമണിക്കാണ് വോയിസ് ഓഫ് ആഡം യൂട്യൂബ് ചാനലിൽ ഈ ഗാനം റിലീസ് ചെയ്യുന്നത്.

ന്യൂയോർക്കിൽ നടക്കുന്ന സ്നേഹ സങ്കീർത്തനം  മ്യൂസിക്കൽ ഇവന്റിൻ്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി

ന്യൂയോർക്കിൽ നടക്കുന്ന സ്നേഹ സങ്കീർത്തനം  മ്യൂസിക്കൽ ഇവന്റിൻ്റെ ടിക്കറ്റ് കിക്ക് ഓഫ് നടത്തി

ന്യൂയോർക്ക്: ഒക്ടോബർ അഞ്ചിന് ഞായറാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിൽ നടക്കുന്ന ക്രിസ്ത്യൻ സംഗീത നിശയുടെ ടിക്കറ്റ് വിതരണ ഉത്‌ഘാടനം നടത്തുകയുണ്ടായി. റെവ. ഫാദർ മാത്യു തോമസ് ...

ഹോളി ബീറ്റസ് സംഗീത ട്രൂപ്പ്  ഒരുക്കുന്ന സംഗീത സായാഹ്നം  റൗലറ്റ് ഹാർവെസ്റ് ചർച്ച ഓഫ് ഗോഡിൽ ഇന്ന്.

ഹോളി ബീറ്റസ് സംഗീത ട്രൂപ്പ്  ഒരുക്കുന്ന സംഗീത സായാഹ്നം  റൗലറ്റ് ഹാർവെസ്റ് ചർച്ച ഓഫ് ഗോഡിൽ ഇന്ന്.

റൗലറ്റ് (ഡാളസ്): ലോകത്ത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടി ക്രൈസ്തവ സംഗീത രംഗത്ത് 4 പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന "ഹോളി ബീറ്റസ് "ഒരുക്കുന്ന സംഗീത സായാഹ്നം സെപ്റ് 21  വൈകീട്ട് ...

കെ.എസ്. ചിത്ര വിമാനത്താവളത്തിൽ വീണ് പരിക്ക്; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ

കെ.എസ്. ചിത്ര വിമാനത്താവളത്തിൽ വീണ് പരിക്ക്; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിൽ

ചെന്നൈ : പ്രശസ്ത ഗായിക കെ.എസ്. ചിത്ര ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞതായി വ്യക്തമാക്കി. ദുബായിൽ നടന്ന സംഗീതപരിപാടിയിൽ മാധ്യമങ്ങളോട് ...

Page 1 of 3 1 2 3
Skip to toolbar