AmericaIndiaLatest NewsLifeStyleMusicNewsSports

എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ തിളങ്ങി ഇന്ത്യൻ റാപ്പർ ബാദ്ഷാ.

കാലിഫോർണിയ : പ്രശസ്ത ഇന്ത്യൻ റാപ്പറും സംഗീതജ്ഞനുമായ ബാദ്ഷാ 2026-ലെ എൻബിഎ ഓൾ-സ്റ്റാർ സെലിബ്രിറ്റി ഗെയിമിൽ  പങ്കെടുത്തു. കാലിഫോർണിയയിലെ ഇംഗ്ലീവുഡിലുള്ള കിയ ഫോറത്തിൽ (Kia Forum) ഫെബ്രുവരി 13-നായിരുന്നു മത്സരം. ഒരു ബാസ്‌ക്കറ്റ്‌ബോൾ പ്രേമിയായ തനിക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്ന് താരം വിശേഷിപ്പിച്ചു.

 ആന്റണി ആൻഡേഴ്സൺ പരിശീലിപ്പിച്ച ടീമിനുവേണ്ടിയാണ് ബാദ്ഷാ കളത്തിലിറങ്ങിയത്. ഹോളിവുഡ് നടൻ സിമു ലിയു (Simu Liu), കോഡി ജോൺസ് എന്നിവരായിരുന്നു ടീമിലെ സഹതാരങ്ങൾ. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാദ്ഷായുടെ ‘നോ-ലുക്ക് പാസ്’ (no-look pass) ആരാധകർക്കിടയിൽ തരംഗമായി.

ഒരു എൻബിഎ കോർട്ട് നേരിട്ട് കാണുക എന്നത് തന്റെ കുട്ടിക്കാലത്തെ വലിയ ആഗ്രഹമായിരുന്നുവെന്നും, അതിൽ കളിക്കാനായത് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും ബാദ്ഷാ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ ഊർജ്ജം ആഗോള വേദിയിൽ എത്തിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബോളിവുഡ് താരം രൺവീർ സിംഗ് 2022, 2023 വർഷങ്ങളിൽ ഈ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

കോമഡി താരം കീഗൻ-മൈക്കൽ കീ നയിച്ച ടീമിനെയാണ് ബാദ്ഷായുടെ ടീം നേരിട്ടത്. പ്രമുഖ അത്‌ലറ്റായ ആന്ദ്രെ ഡി ഗ്രാസ്സെ, ഫുട്ബോൾ ഇതിഹാസം കഫു (Cafu) തുടങ്ങിയവർ എതിർ ടീമിൽ അണിനിരന്നു.

മത്സരത്തിൽ ടീം ഗിയാനിസ് 65-58 എന്ന സ്കോറിന് വിജയിച്ചെങ്കിലും, ബാദ്ഷായുടെ സാന്നിധ്യം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്.

Show More

Related Articles

Back to top button