മയാമിയില്‍ ബസ് ഡ്രൈവര്‍ വെടിയുതിര്‍ത്തു; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മയാമി: ഫ്‌ളോറിഡയിലെ മയാമി-ഡേയ്ഡ് ട്രാന്‍സിറ്റ് ബസില്‍ നടന്ന സംഘര്‍ഷത്തിനിടെ ബസ് ഡ്രൈവര്‍ തോക്കെടുത്ത് വെടിയുതിര്‍ത്തു. രണ്ടു യാത്രക്കാരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഉണ്ടായ അക്രമസംഭവം വലിയ ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്.
മയാമി ഗാര്‍ഡന്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനുസ്മരണപ്രകാരം, സംഘര്‍ഷത്തിനിടെയാണ് ബസ് ഡ്രൈവര്‍ വെടിവയ്പ്പ് നടത്തിയത്. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രണ്ട് യാത്രക്കാരെയും ഉടന്‍ തന്നെ എച്ച്സിഎ ഫ്‌ളോറിഡ അവഞ്ചൂറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവയ്പ്പ് നടന്ന സമയത്ത് ബസ് ഓടിക്കൊണ്ടിരിക്കുകയായിരുന്നോ, അകത്ത് എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നോ സംബന്ധിച്ച വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഭയാനക സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കാനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.