യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തടസ്സം നിന്നാല്‍ റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് 50% അധികനികുതി: ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യയ്‌ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് റഷ്യ തടസ്സം നിന്നാല്‍, അവിടെനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20-50% അധികനികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
അമേരിക്ക യുദ്ധം അവസാനിപ്പിക്കാന്‍ ത്വരിതഗതിയിലുള്ള സമാധാനശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനായി ഇരു രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നേതൃത്വത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ചോദ്യംചെയ്തതില്‍ അമേരിക്കക്ക് അമര്‍ഷമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പ്രസ്താവനയോട് റഷ്യന്‍ അധികാരികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.