ഇറാനെതിരെ അമേരിക്കൻ ഭീഷണി; ഇറാൻ പ്രതികരിച്ച് ശക്തമായ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ആണവ പദ്ധതി സംബന്ധിച്ച് വാഷിങ്ടണുമായി ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബാക്രമണം നടത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ഇറാൻ ശക്തമായ മറുപടി നല്‍കി.
ലോകമെമ്പാടുമുള്ള യു.എസ്. ബന്ധപ്പെട്ട സ്ഥാനങ്ങളിൽ ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകള്‍ ഇറാന്റെ സായുധ സേനയ്ക്ക് കൈവശമുണ്ടെന്ന മുന്നറിയിപ്പ് ടെഹ്റാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തു. നിരവധി ലോഞ്ച്-റെഡി മിസൈലുകള്‍ രാജ്യത്തുടനീളമുള്ള ഭൂഗർഭ കേന്ദ്രങ്ങളിലുണ്ടെന്നും, വ്യോമാക്രമണങ്ങളെ നേരിടുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യു.എസ്. ആവശ്യങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചാല്‍ ഇറാന്‍ അഭൂതപൂര്‍വമായ ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. “അവര്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍, ബോംബിംഗ് ഉണ്ടാകും. അവര്‍ മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബിംഗ് ആയിരിക്കും അത്,” എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.എസ്. – ഇറാന്‍ അധികൃതര്‍ തമ്മിൽ തുടരുന്നതായും, ഒരു ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ബോംബാക്രമണത്തിനൊപ്പം ഇരട്ട നികുതി ചുമത്തുമെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. നാലു വര്‍ഷം മുമ്പ് സ്വീകരിച്ച നടപടിയെ അനുസ്മരിച്ച്, ഇറാന് നേരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.