ഫൊക്കാന: ചരിത്രമുറിച്ചൊരു നവലോഗോവും 100+ അംഗസംഘടനകളുമെത്തി

ന്യൂയോർക്ക്: മാറുന്ന കാലത്തിനു പുതിയ ഭാവങ്ങൾ ചേർത്ത് പ്രവർത്തനം വിപുലീകരിച്ചുകൊണ്ടാണ് ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) അതിന്റെ തേരോട്ടം തുടരുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കേരളാ സംഘടനയായ ഫൊക്കാന, സമാനതകളില്ലാത്ത ഒരു പ്രവർത്തന രീതിയിലൂടെ മുന്നേറുമ്പോൾ അതിന്റെ പ്രവർത്തന താളത്തിനൊപ്പം ഭാവിമാർഗങ്ങളും പുതുക്കിക്കൊണ്ടിരിക്കുന്നു.

ഫൊക്കാനയുടെ അംഗസംഘടനകളുടെ എണ്ണം നൂറ് കടന്നതോടെ സംഘടനയുടെ ചരിത്രത്തിൽ പുതിയൊരു നാഴിക്കല്ലായി. ട്രസ്റ്റീ ബോർഡ് എട്ട് പുതിയ സംഘടനകളെ കൂടി അംഗീകരിച്ചതോടെ, നോർത്ത് അമേരിക്കയിലുടനീളമുള്ള 100 അംഗസംഘടനകളുടെ ഐക്യവേദിയായി ഫൊക്കാന ഉയർന്നു. പ്രവാസി മലയാളികളുടെ അഭിമാനചിഹ്നമായി മാറിയ ഫൊക്കാന, ഓരോ അഘോഷവും ഉത്സവവും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ഗംഭീരതലത്തിലേക്ക് എത്തിയത് പ്രവർത്തന രീതിയിലെ വിപ്ലവപരമായ മാറ്റങ്ങളാണ്.
ഈ നവോത്ഥാനത്തിന്റെ ഭാഗമായി ഫൊക്കാനയുടെ ഔദ്യോഗിക ചിഹ്നമായ ലോഗോയും നവീകരിക്കേണ്ടതിന്റെ ആവശ്യം ഉയർന്നിരുന്നു. കാനഡയിൽ നിന്നുള്ള അംഗസംഘടനകളുടെ ശക്തമായ ആവശ്യം പരിഗണിച്ച്, പുതിയ ലോഗോയിൽ കാനഡയുടെ പ്രാധാന്യവും രേഖപ്പെടുത്തി. അതോടൊപ്പം, പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചിഹ്നമായിരുന്നുവെങ്കിലും, കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അതിൽ പുതുമേറും ആവിഷ്കാരം കൊണ്ടുവരേണ്ടതുണ്ടെന്ന അഭിപ്രായങ്ങൾ ശക്തമായി ഉയർന്നിരുന്നു.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി, ട്രസ്റ്റീ ബോർഡ് സംയുക്ത യോഗത്തിൽ പുതിയ ലോഗോയെ ഐക്യഖണ്ഡേന അംഗീകരിച്ചതോടെ, ഈ ചരിത്രവിജയത്തിന്റെ ഔദ്യോഗികമുദ്ര പതിച്ചു. ഈ ലോഗോയിൽ ഏഴ് സ്റ്റാറുകൾ ഉൾപ്പെടുത്തുന്നതിലൂടെ, ഫൊക്കാനയുടെ സർവതോമുഖ വീക്ഷണവും, അതിന്റെ ഉയർന്ന നിലവാരവും പ്രകടമാകുന്നു. യൂത്ത്, കേരളം, ഇന്ത്യ, കാനഡ, അമേരിക്ക എന്നീ ഘടകങ്ങളെ അടയാളപ്പെടുത്തുന്ന വർണ്ണസമന്വയത്തിൽ ഒരുക്കിയിരിക്കുന്ന ഈ ലോഗോ, 1983 മുതൽ തുടരുന്ന ഫൊക്കാനയുടെ പൈതൃകവും പാരമ്പര്യവും അതിന്റെ ആധികാരികതയോടും ഒത്തിണങ്ങി നിലകൊള്ളുന്ന തരത്തിലുമാണ്.
പഴയ തലമുറയുടെ അനുഭവസമ്പത്തും, പുതിയ തലമുറയുടെ നവീനചിന്തകളും കൈകോർത്താണ് ഫൊക്കാനയുടെ ഈ ദീർഘകാല സംരംഭം ഇന്നത്തെ ഉയരങ്ങളിൽ എത്തുന്നത്. കാലക്രമേണ ഓരോ ഘട്ടത്തിലും മാറ്റങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണ് ഈ സംഘടന അതിന്റെ ശക്തിയും സ്വാധീനവും വർദ്ധിപ്പിച്ച്, പ്രവാസി മലയാളികളുടെ പകിടാനക്ഷത്രമായി മാറിയിരിക്കുന്നത്. ആധുനികവത്കരണത്തിന്റെയും സങ്കേതപരമായ നവീകരണങ്ങളുടെയും പ്രയോജനങ്ങൾ ഏറ്റവും വേഗം ഉൾക്കൊള്ളുന്ന സംഘടന എന്ന നിലയിൽ, ഫൊക്കാനയുടെ ഈ മുന്നേറ്റം വേറിട്ട ഒരു മാതൃകയാകുന്നു.
ഒരുമയോടെയും ദൃഢനിശ്ചയത്തോടെയും മുന്നേറിയ ഫൊക്കാനയുടെ പുതിയ ലോഗോയും ഈ ചരിത്രനാഴിക്കല്ലുകളും സാക്ഷ്യപ്പെടുത്തുന്നത്, പ്രവാസി സമൂഹത്തിനായി നടത്തുന്ന ത്യാഗസമർപ്പണങ്ങളുടെയും പരിപൂർണ സമർപ്പിത പ്രവർത്തനത്തിന്റെയും വിജയകാവ്യമാണ്. ഈ ദൗത്യത്തിനായി അക്ഷരാർത്ഥത്തിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രസ്റ്റീ മെംബേർസ്, നാഷണൽ കമ്മിറ്റി എന്നിവരുടെ അർപ്പണബോധം അഗാധമായ അഭിനന്ദനം അർഹിക്കുന്നു.