ലോക മലയാളികൾ ഒരു കുടക്കീഴിൽ;24 കണക്ട് പദ്ധതിയുമായി 24 ന്യുസ്

എഡിസൺ, ന്യു ജേഴ്‌സി; ലോകമലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്ട് പദ്ധതി അമേരിക്കയിലേക്കും വ്യാപിപ്പിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തായി താമസിക്കുന്ന മലയാളികൾക്ക് പരസ്പരം സഹായിക്കാനും തണൽ ആകാനും ഉള്ള ട്വന്റി ഫോറിന്റെ വേറിട്ട ഈ പദ്ധതിയെപ്പറ്റി 24 ന്യുസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ് വിശദീകരിച്ചു.

പ്രളയകാലത്ത് മരുന്നും ഭക്ഷണവും ഒക്കെ ചോദിക്കുകയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല തുടങ്ങിയ പ്രശ്നങ്ങളുമായി ഒട്ടേറെ പേർ 24 ന്റെ ഓഫീസിലേക്ക് വിളിച്ചു കൊണ്ടിരുന്നു. അവരെ കഴിയുന്നത്ര സഹായിക്കുക ഒരു ലക്ഷ്യമായി. പിന്നീട് കോവിഡ് വന്നു. അവിടെയും സഹായം പ്രശ്നമായി. അതിനൊരു സ്ഥിരം സംവിധാനം ആവശ്യമെന്നു കണ്ടു.

ഇപ്പോൾ നാം കാണുന്നത് പഴയ കേരളമല്ല. മാത്രമല്ല 2035 ആകുമ്പോള്‍ കേരളത്തില്‍ അമ്പത് അമ്പത്തഞ്ച് വയസിനു മുകളില്‍ ഉള്ള ആളുകള്‍ മാത്രമേ കാണൂ എന്നതാണ് സ്ഥിതി . എന്റെ മക്കളൊക്കെ കാനഡയിലും പുറത്തുമൊക്കെയാണ്. അവരെ പിടിച്ചു നിര്‍ത്താന്‍ പറ്റാത്തതിന് കാരണം കേരളത്തിൽ ജോലി ചെയ്ത് ജീവിക്കാന്‍ പറ്റുന്ന അവസ്ഥയില്ല. അവിടെ അർഹമായ ശമ്പളമോ എന്‌റര്‍ടെയ്ന്‍മെന്റോ ഇല്ല. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. എല്ലാവരും പുറത്തു പോയി കൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ 24 കണക്ട് ലോകത്തിലെ മുഴുവന്‍ മലയാളികളെയും കണക്ട് ചെയ്താണ് തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ അർഹരായവർക്ക് 100 വീടു വെച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ എസ്.കെ.യുടെ (ശ്രീകണ്ഠൻ നായരുടെ) കേരള യാത്ര പരിപാടി നിങ്ങള്‍ ഫോളോ ചെയ്യണം. 35 വര്‍ഷം മുമ്പ് അമേരിക്കയില്‍ സംഭവിച്ച എം.ഡി.എം എ. പോലുള്ള സിന്തറ്റിക് ഡ്രഗ്‌സ് കേരളത്തിലെ കോളേജുകളിലും സ്‌ക്കൂളുകളിലും എത്തി നില്‍ക്കുന്നു. ചെറിയ കുട്ടികള്‍ ആണ് കാരിയേര്‍സ്. കുട്ടികളുടെ ബ്രയ്‌നെ ബാധിക്കുന്നതരത്തില്‍ മാതാപിതാക്കളെയും കുട്ടികളെയും ഒക്കെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇതുപയോഗിച്ച് കൊലപാതകങ്ങള്‍ ധാരാളമായി നടക്കുന്നു. എസ്.കെ. യുടെ യാത്ര ഞങ്ങളുടെ ചാനല്‍ മാത്രമല്ല മുഴുവന്‍ ആളുകളും ഏറ്റെടുക്കേണ്ടതാണ്. അമേരിക്കയിലുള്ള മലയാളികള്‍ വരെ. കാരണം നിങ്ങളുടെ ബന്ധുക്കള്‍ അവിടെയുണ്ട്. കുട്ടികള്‍ അവിടെയുണ്ട്.

കേരളം മയക്കുമരുന്നിന്റെ വലിയ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ന് വന്ന വാര്‍ത്ത 15, 16 വയസ്സുള്ള കുട്ടികള്‍ക്ക് എച്ച്.ഐ.വി. അമേരിക്കയില്‍ 35 വര്‍ഷം മുമ്പ് ഇത് സംഭവിച്ചപ്പോൾ പുതിയ സിറിഞ്ച് കൊടുത്തു സര്‍ക്കാര്‍. വികസിത രാജ്യങ്ങള്‍ ഇതിനെ ശക്തമായി നേരിടാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ഇപ്പോള്‍ കേരളത്തില്‍ എത്തി നില്‍ക്കുകയാണ്. അതിനെതിരെ ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുന്നു . അതിന് നിങ്ങളുടെ പിന്തുണ വേണം.

വയനാട് ദുരന്തത്തില്‍പെട്ടവരെ സഹായിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു. പറ്റുന്നില്ല. ആള്‍ക്കാര്‍ വളരെ സങ്കടത്തിലും കഷ്ടത്തിലുമാണ്. അവരെയൊക്കെ നിങ്ങൾക്ക് നിങ്ങളുടെ ഓര്‍ഗനൈസേഷന്‍ വഴി നേരിട്ട് സപ്പോര്‍ട്ടു ചെയ്യാം. നഖങ്ങൾ ചൂണ്ടിക്കാണിക്കാം.
മുൻ ഫോമാ പ്രസിഡന്റ് അനിയൻ ജോർജിന്റെ ഓഫീസിൽ ചേർന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ഫൊക്കാന നേതാവ് പോൾ കറുകപ്പിള്ളിൽ, ഒട്ടേറെ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ട്വന്റി ഫോർ ഹെഡ് ഓഫ് ഓപ്പറേഷൻസ് മധു കൊട്ടാരക്കര നന്ദി പറഞ്ഞു.